ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ക്ലാസ് പി ടി എ സെപ്റ്റംബർ

Schoolwiki സംരംഭത്തിൽ നിന്ന്
പോസ്റ്റർ
രക്ഷാകർത്താക്കൾ ക്ലാസ് തല ചർച്ചയിൽ
പ്രഥമാധ്യാപകൻ രക്ഷാകർത്താക്കളുമായി സംവധിക്കുന്നു
പ്രഥമാധ്യാപകന്റെ വാക്കുകൾ സ്രദ്ധയോടെ കേൾക്കുന്നു.

പാദവാർഷിക വിലയിരുത്തലിന് ശേഷമുള്ള ക്ലാസ് പി ടി എ സെപ്റ്റംബർ 19 ചൊവ്വാഴ്ച സംഘടിപ്പിച്ചു. ഉച്ചയ്ക്കു 1.15 മുതൽ ക്ലാസ് തലത്തിലുള്ള ചർച്ചകൾ ആരംഭിച്ചു. അധ്യക്ഷൻ , സ്വാഗതം , ക്ലാസ് തല പ്രവർത്തനങ്ങളുടെ അവതരണം , നന്ദി എന്നിവ കുഞ്ഞുങ്ങളുടെ നേതൃത്വത്തിലായിരുന്നു. ക്ലാസ് തല സ്കൂൾ തല പ്രവർത്തനങ്ങളിലെ പങ്കാളിത്തം , കുഞ്ഞുങ്ങളുടെ പഠനപുരോഗതി എന്നിവ ക്ലാസധ്യാപകർ രക്ഷാകർത്താക്കളുമായി പങ്കു വയ്ച്ചു. 2.15 മുതൽ പൊതുവായ സെഷൻ പി ടി എ പ്രസിഡന്റ് ബ്രൂസിന്റെ അധ്യക്ഷതയിലും എം പി ടി എ ചെയർപേഴ്സൺ ഷീബയുടെ സാന്നിധ്യത്തിലും നടന്നു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തിൽ രക്ഷാകർത്താക്കളുടെ പങ്ക് ,കുഞ്ഞുങ്ങളെ പഠനമികവിലേയ്ക്കുയർത്താൻ എങ്ങനെ സഹായിക്കാം എന്നിവയെ ആസ്പദമാക്കി ഏകദേശം ഒരു മണിക്കൂർ സംസാരിച്ചു.നൂറിലധികം രക്ഷാകർത്താക്കൽ ക്ലാസ് പി ടി എ യിൽ പങ്കെടുത്തു.

പ്രഥമാധ്യാപകന്റെ ക്ലാസ്

കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തിൽ രക്ഷാകർത്താക്കളുടെ പങ്ക്

വിദ്യാലയ മികവുകൾ

  • ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന വിദ്യാലയമാണ് നമ്മുടെ വിദ്യാലയം
  • രണ്ടു വിധത്തിലാണ് അറിയപ്പെടുന്നത് മഹാത്മാ അയ്യൻകാളിയുടെയും പഞ്ചമിയുടെയും പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക വിദ്യാലയമാണിത്. മികവാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നവിദ്യാലയമാണിത്.
  • സബ് ജില്ലയിലെ മികച്ച പി ടി എ അവാർഡ് , ഗാന്ധിദർശൻ മികച്ച റിപ്പോർട്ട് , മികച്ച കൺവീനർ , ഇന്നവേറ്റീവ് സ്കൂൾ അവാർഡ് , ടാലന്റ് ഹണ്ട് മണ്ഡലത്തിൽ ഒന്നാംസ്ഥാനം , പ്രേം ചന്ദ് ദിന പോസ്റ്റർ രചന സബ് ജില്ലയിൽ ഒന്നാം സ്ഥാനം.....
  • പുസ്തക ചങ്ങാതി , ഡയാറിയം , വാർത്തകൾക്കപ്പുറം
  • ക്രാഫ്റ്റ് പരിശീലനം , സംഗീത പരിശീലനം , കളരി പരിശീലനം
  • ചിത്ര രചന .കരാട്ടെ , ഡാൻസ് പരിശീലനം
  • ക്ലബ്ബുകൾ
  • ഹൗസടിസ്ഥാനത്തിൽ മത്സരങ്ങൾ
  • സ്പെഷ്യൽ യൂണിഫോം
  • ദിനാചരണ പ്രവർത്തനങ്ങൾ

വിദ്യാലയം നേരിടുന്ന പ്രശ്നങ്ങൾ

  • പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം കുറവാണ്
  • പഠനത്തിൽ മികവ് പുലർത്താൻ കഴിയുന്നില്ല
  • ക്ലാസ് മുറികളിലും പുറത്തും അച്ചടക്കം പാലിക്കുന്നില്ല.
  • യൂണിഫോം ധരിക്കുന്നില്ല
  • അധ്യാപകർ നൽകുന്ന നിർദേശങ്ങൾ പാലിക്കുന്നില്ല
  • സഭ്യമല്ലാത്ത ഭാഷ പ്രയോഗിക്കുന്നു
  • പാഠപുസ്തകം, നോട്ട് ബുക്ക് ഇവ കൊണ്ടു വരുന്നില്ല

എന്തു കൊണ്ടായിരിക്കാം നമ്മുടെ മക്കൾ ഇങ്ങനെയൊക്കെ പെരുമാറുന്നത് ? കുട്ടികൾ ഇങ്ങനെയൊക്കെ ആകുന്നതിനുള്ള കാരണം അവർ തന്നെയാണോ? അതോ മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളുടെ സ്വഭാവ വൈക‍ൃതത്തിൽ എന്തെങ്കിലം പങ്കുണ്ടോ?

മാതാപിതാക്കളുടെ സമീപനം ,കുടുംബാന്തരീക്ഷം ,അവർ വളരുന്ന സാമ്പത്തിക സാമൂഹിക സാഹചര്യങ്ങൾ ഇവയെല്ലാം കുട്ടിയുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് .

ഒാരോ രാജ്യത്തിനും ആ രാജ്യത്തിന്റെ പ്രതിനിധിയായി മറ്റു രാജ്യങ്ങളിൽ ഒാരോ അംബാസിഡർമാരുണ്ടാകും . ഇതു പോലെ പൊതു സമൂഹത്തിൽ നമ്മുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന അംബാസിഡർമാരാണ് നമ്മുടെ മക്കൾ .അവരുടെ പൊതു സമൂഹത്തിലെ ഇടപെടലുകൾ , പെരുമാറ്റങ്ങൾ എന്നിവ നമ്മെയും നമ്മുടെ കുടുംബത്തെയും പൊതു സമൂഹം വിലയിരുത്തുന്ന സൂചികയാണ് എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം

രക്ഷിതാവിന്റെ സ്വഭാവ സവിശേഷതകൾ കുട്ടിയുടെ വളർച്ചയെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു?

എനിക്ക് സ്നേഹം പ്രകടിപ്പിക്കാൻ ഇഷ്ടമല്ല . ഞാൻ സ്നേഹം ഉള്ളിലൊതുക്കുകയാണ് പതിവ് .

ചില രക്ഷാകർത്താക്കളുടെ നിലപാടിണിത് . നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ?

രക്ഷാകർത്താക്കൾ നാലു തരമുണ്ട്

  • സ്വേച്ഛാധിപത്യ രക്ഷാകർതൃത്വം AUTHORITARIAN – ഇവർ സ്വേച്ഛാധിപതികളായിരിക്കും . കടുത്ത നിയമങ്ങളും അമിത പ്രതീക്ഷകളും ഇവർക്കുണ്ടായിരിക്കും .നിർബന്ധബുദ്ധികളായിരിക്കും . കടുത്ത ശിക്ഷ നൽകും .പെരുമാറ്റത്തിൽ ഊഷ്മളതയോ പരിപോഷിക്കലോ ഇല്ല.

ഇവരുടെ കുഞ്ഞുങ്ങൾ അമിത ദേഷ്യക്കാരായിരിക്കും . മറ്റു കുട്ടികളെ ഉപദ്രവിക്കുന്നവരായിരിക്കും . ആത്മ വിശ്വാസം ഉണ്ടാകില്ല

  • ആധികാരിക രക്ഷാകർതൃത്വം AUTHORITATIVE - ശ്രദ്ധയോടെ കേൾക്കും . പരിധി വച്ചും വരും വരായ്കൾ ആലോചിച്ചും കുട്ടികളുടെ സ്വഭാവത്തിൽ ഇടപെടും .കുട്ടികളോട് സ്നേഹത്തോടെ ഇടപെടും . കുട്ടികൾക്ക് അവരുടേതായ നല്ല വഴികൾ തെരഞ്ഞെടുക്കാൻ അനുവദിക്കും . ഇത്തരം രക്ഷിതാക്കളുടെ കുട്ടികൾ ആത്മവിശ്വാസവും ക്ഷമാശീലവും ഉള്ളവരായിരിക്കും .ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നവരായിരിക്കും .
  • അനുവദനീയമായ രക്ഷാകർതൃത്വം PERMISSIVE - കുട്ടികളോട് സുഹൃത്തിനെപോലെ പെരുമാറും . കാര്യമായ നിയമങ്ങളില്ല . അമിത സ്നേഹം പ്രകടിപ്പിക്കും . ഇത്തരക്കാരുടെ കുട്ടികൾ . സ്വയം അച്ചടക്കം പാലിക്കും . സാമൂഹ്യ നൈപുണി കുറയും . സുരക്ഷിതബോധം കുറയും .
  • ഉൾപ്പെടാത്ത രക്ഷാകർതൃത്വം NEGLECTFUL– കുട്ടികളുമായി വൈകാരിക ബന്ധമില്ല . അമിതസ്നേഹമോ അമിതവെറുപ്പോ ഇവർക്കില്ല . കുട്ടിയെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ യാതൊരു പ്രതീക്ഷയും ഇല്ല . ഇത്തരംകുട്ടികൾ സ്വയം കാര്യം നോക്കും . ഭയങ്കര പിരിമുറുക്കമുള്ളവരായിരിക്കും . വൈകാരിക ബന്ധങ്ങൾ ഇല്ലാത്തവരായിരിക്കും ഇവരിൽ ആരാണ് നിങ്ങൾ ?

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ നമുക്ക് നല്ല പങ്കുണ്ട്. നമ്മുടെ ഇടപെടലുകൾ , പെരുമാറ്റം ...... കുട്ടിയുടെ വളർച്ചയെ സ്വാധീനിക്കുന്നുണ്ട് .

അച്ചനും അമ്മയും തമ്മിലുള്ള വഴക്ക് ..... അച്ചനമ്മമാരുടെ ഭാഷാ പ്രയോഗം ....... അച്ചനമ്മമാരുടെ മറ്റുള്ളവരോടുള്ള ഇടപെടലുകൾ......

ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണം ചുവരിൽ എറിയുന്ന പന്തു പോലെയാണ് . ചുവരിൽ ഏതു രീതിയാലാണോ പന്ത് എറിയുന്നത് അതുപോ ലെ തിരിച്ചു വരും .ഇതുപോലെയാണ് മക്കളുടെ സ്വഭാവരൂപീകരണവും .

വിമർശനവും നിരൂപണങ്ങളും മാത്രം കേട്ടു വളരുന്ന കുട്ടി - നിന്ദിക്കാൻ പഠിക്കും

വൈരവും ശത്രുതയും കണ്ടു വളർന്നാൽ - വഴക്കടിക്കാൻ പഠിക്കും

അപമാനം സഹിച്ചു വളർന്നാൽ - കുറ്റവാളിയാകും

സഹനാന്തരീക്ഷത്തിൽ വളർന്നാൽ - ക്ഷമിക്കാൻ പഠിക്കും

പ്രോത്സാഹനം നൽകി വളർത്തിയാൽ - ആത്മ വിശ്വാസം കൂടും

പ്രശംസിച്ചു വളർത്തിയാൽ - അഭിനന്ദിക്കാൻ പഠിക്കും

സുരക്ഷിത ബോധത്തോടെ വളർത്തിയാൽ - ആത്മധൈര്യം കൂടും

അംഗീകാരം കിട്ടിയാൽ - സ്വയം ഇഷ്ടപ്പെടാൻ പഠിക്കും

കുട്ടിയോട് എങ്ങനെ പെരുമാറണം ?

  • അളവില്ലാതെ സനേഹിക്കുക
  • ചിട്ടകളും ശീലങ്ങളും വളർത്തിയെടുക്കുക
  • കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക
  • അച്ചനമ്മമാർ പരസ്പരം സ്നേഹിക്കുക
  • ജീവിതമൂല്യങ്ങൾ പഠിപ്പിക്കുക
  • പരസ്പരം സഹായിക്കുക
  • കുട്ടിയെ കേൾക്കുക
  • പ്രതിസന്ധിയിൽ സഹായിക്കുക
  • തീരുമെനമെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണം
  • യാഥാർത്ഥ്യബോധം നൽകണം