ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ചിത്രരചനാ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
ചിത്ര - രചന പരിശീലനോദ്‌ഘാടനം

കുട്ടികളുടെ സർഗ്ഗവാസന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഊരൂട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ ബുധനാഴ്ച ദിവസങ്ങളിൽ ചിത്രരചന പരിശീലനം നടത്തിവരുന്നു.

വളരെ ആവേശത്തോടെയാണ് കുട്ടികൾ ഈ പരിശീലനത്തിൽ പങ്കെടുക്കുന്നത്.

തങ്ങൾക്കും വരയ്ക്കാൻ സാധിക്കും എന്ന ആത്മവിശ്വാസം കുട്ടികളിൽ മുളയെടുത്തു.

തങ്ങളുടേതായ ആശയങ്ങൾ ചിത്രങ്ങളുടെ സഹായത്താൽ പ്രകടമാക്കുന്നതിന് കുട്ടികൾക്ക് ഈ പരിശീലനത്തിലൂടെ സാധിക്കുന്നു.

ചിത്രരചന പരിശീലനത്തിന്റെ കൺവീനറായി ശ്രീമതി ടീച്ചർ പ്രവർത്തിക്കുന്നു.