ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നേരുന്നൂ...നന്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഏഴാം ക്ലാസിലെ കൂട്ടുകാർക്ക് യാത്രാമൊഴി ഏകുന്നതിനായി സംഘടിപ്പിച്ച പരിപാടിയായിരുന്നു നേരുന്നു....നന്മകൾ.മാർച്ച് 31 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മിനികോൺഫറൻസ് ഹാളിൽ കുഞ്ഞുങ്ങളുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഏഴ് എ ക്ലാസധ്യാപകൻ വിജിൽപ്രസാദ് ഏവരെയും സ്വാഗതം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീകുമാർ , എസ് എം സി ചെയർമാൻ ബിജു, എം പി റ്റി എ ചെയർപേഴ്സൺ ദീപ്തി എസ് എം സി വൈസ് ചെയർപേഴ്സൺ പ്രീത അധ്യാപകരായ റായിക്കുട്ടി പീറ്റർ ജെയിംസ് , സന്ധ്യ ,രാഖി , കവിത്രാരാജൻ , രേഖ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെല്ലാപേരും അവരുടെ വിദ്യാലയാനുഭവങ്ങൾ പങ്കുവയ്ച്ചു. പാട്ടും ഡാൻസുമൊക്കെയായി ഒരു വ്യത്യസ്തമാർന്ന പരിപാടിയായിരുന്നു നേരുന്നു....നന്മകൾ.വിദ്യാർത്ഥികൾക്കെല്ലാപേർക്കും ക്ലാസധ്യാപകർ സ്നേഹോപഹാരം വിതരണം ചെയ്തു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏഴ് ബി ക്ലാസധ്യാപിക സരിത ഏവർക്കും നന്ദി അറിയിച്ചു. എസ് എം സി , പി റ്റി എ , എം പി റ്റി എ യുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങൾക്കായി ചിക്കൻ ബിരിയാണിയും അധ്യാപകരുടെ നേതൃത്വത്തിൽ ഐസ്ക്രീമും ക്രമീകരിച്ചു.