ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പോഷൺ അഭിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

പോഷൺ ആഭിയാൻ ദിനത്തിന്റെ ഭാഗമായി സെപ്റ്റംബർ 22 ന് രാവിലെ കുട്ടികൾ പ്രതിജ്ഞ എടുത്തു. ബേക്കറിയിൽ നിന്നും വാങ്ങുന്ന മധുരപലഹാരങ്ങളും മൈദയുടെ ഉപയോഗവും കുറയ്ക്കുമെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്തു.

ഉച്ചയ്ക്കു പോഷകസമൃദ്ധമായ ആഹാരവും പഠനവും എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ക്രമീകരിച്ച ക്ലാസിന് മാറനല്ലൂർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. അജയകുമാർ നേതൃത്വം നൽകി. കുട്ടികൾ പ്രഭാതഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയും പോഷക സമൃദ്ധമായ ആഹാരം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നതായിരുന്നു ക്ലാസ് . കുട്ടികൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതിന്റെ ആവസ്യകതയെക്കുറിച്ച് പ്രതമാധ്യാപകൻ ശ്രീ. സ്റ്റുവർട്ട് ഹാരീസ് രക്ഷാകർത്താക്കളോട് സംസാരിച്ചു.