ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ബിൽഡ്

Schoolwiki സംരംഭത്തിൽ നിന്ന്

ബിൽഡ്

ബിൽഡ്

2022-23 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ മികവുറ്റതാക്കി മാറ്റുന്നതിനായി വിദ്യാർത്ഥി - രക്ഷകർത്താവ് - അധ്യാപക ശാക്തീകരണ പരിപാടി ബിൽഡ് എന്ന പേരിൽ നടപ്പിലാക്കി വരുന്നു.

2022 മെയ് മാസം 23ആം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പ്രഥമ അധ്യാപകൻ ശ്രീ സ്‌റ്റുവർട്ട് ഹാരിസ് അവർകളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും ഒരുമിച്ചു കൂടുകയും ബിൽഡ് എന്ന ആശയം ചർച്ച ചെയ്യുകയും അധ്യാപക സംഗമത്തിന്റെ വിശകലനം നടത്തുകയും ഓരോ കുട്ടിയെയും അറിയുക എന്ന ലക്ഷ്യത്തോടെ നേരറിവ് ക്രമീകരിക്കുകയും ചെയ്തു.

അന്നേദിവസം സ്കൂളിൽ തന്നെ ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.

തുടർന്ന് നടന്ന പിടിഎ യോഗങ്ങളിൽ ബിൽഡ് എന്ന ആശയം പ്രഥമ അധ്യാപകൻ പങ്കുവെച്ചു. കുട്ടിയുടെ പഠനത്തിൽ അധ്യാപകരോടൊപ്പം രക്ഷകർത്താക്കൾക്കും പങ്കുണ്ടെന്ന് കാര്യം അദ്ദേഹം രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തി.