ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഭരണഭാഷ വാരാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളപ്പിറവി ദിനമായ നവംബർ 1 ന് ഭരണഭാഷ മാതൃഭാഷ എന്ന സന്ദേശവുമായി മലയാള ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും സംഘടിപ്പിച്ചു. രാവിലെ 9.30 ന് സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദിനാഘോഷം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രശസ്ത സാഹിത്യകാരനും പൂർ വിദ്യാർത്ഥിയുമായ മാറനല്ലൂർ സുധി ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റായിക്കുട്ടി നന്ദിയും അറിയിച്ചു. മുൻ അധ്യാപകൻ ജോസ് , എം പി റ്റി എ ചെയർപേഴ്സൻ ദീപ്തി , സീനിയർ അധ്യാപിക സരിത എന്നിവർ സംസാരിച്ചു. കുമാരി രഹ്ന കേരള ഗാനം ആലപിച്ചു. വിദ്യാർത്ഥികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ഫാൻസി ഡ്രസ് , കേരള ക്വിസ് , കേരള ഗാനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. കേരളീയ വേഷം ധരിച്ചെത്തിയ വിദ്യാർത്ഥികളുടെ കാഴ്ച നയനമനോഹരമായിരുന്നു. മലയാള ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഒരാഴ്ചക്കാലം ഒാഫീസിലുപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങളും അവയുടെ മലയാളവും ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു.