ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/മക്കൾക്കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയം തുറക്കുന്നതിന്റെ ഭാഗമായ മെയ് 26ാം തീയതി വെള്ളിയാഴ്ച രക്ഷാകർത്താക്കൾക്കായി മക്കൾക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ ജി ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സീനിയർ അധ്യാപിക സരിത സ്വാഗതം ആശംസിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് കുഞ്ഞുങ്ങളെ മികവിലേയ്ക്കുയർത്തുന്നതിൽ രക്ഷാകർത്താക്കളുടെ പങ്ക് , വിദ്യാലയം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ , കഴിഞ്ഞ അക്കാദമിക വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് വിശദമായി സംസാരിച്ചു. രക്ഷാകർത്താക്കൾ വിദ്യാലയത്തെക്കുറിച്ചും വിദ്യാലയ പ്രവർത്തനങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ അറിയിച്ചു. സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെക്കുറിച്ചും കഴിഞ്ഞ വർഷം നടപ്പിലാക്കിയ മികച്ച പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷാകർത്താക്കൾ അഭിപ്രായം പങ്കുവയ്ച്ചു. അധ്യാപകൻ വിജിൽപ്രസാദ് ചർച്ച ക്രോഡീകരിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീകുമാർ ആശംസകൾ അറിയിച്ചു. എസ് ആർ ജി കൺവീനർ സൗമ്യ നന്ദി അറിയിച്ചു.