ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലഹരിക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്

കർമപദ്ധതി

ക്രമ

നം

തീയതി കാര്യപരിപാടി നേതൃത്വം ചുമതല
1 24.09.2022 സ്കൂൾതല ലഹരിവിരുദ്ധ ജാഗ്രത സമിതി രൂപീകരണം. ശ്രീമതി ഇന്ദുലേഖ ശ്രീ സ്റ്റുവർട്ട് ഹാരിസ് സർ
2 24.09.2022 സ്കൂൾതല ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ശ്രീ ആന്റോ വർഗീസ് ശ്രീമതി സൗമ്യ എസ്. ടീച്ചർ
3 24.09.2022 ലഹരി വിരുദ്ധ മത്സരങ്ങൾ ക്ലാസ് അധ്യാപകർ. ശ്രീമതി സരിത കെ . എസ് .ടീച്ചർ
4 26.09.2022

27.09.2022

ലഹരിവിരുദ്ധ ക്യാമ്പയിൻ - അധ്യാപക ശില്പശാല ബി. ആർ. സി. കാട്ടാക്കട
5 02.10.2022 ലഹരി വിരുദ്ധ മാസ്സ് ഡ്രിൽ . ശ്രീ ഐ. ബി. സതീഷ് (എംഎൽഎ ) ശ്രീമതി കവിത്ര രാജൻ ടീച്ചർ.
6 06.10.2022 ലഹരിവിരുദ്ധ ക്യാമ്പയിൻ - സംസ്ഥാനതല ഉദ്ഘാടനം - ലൈവ് നിരീക്ഷണം ശ്രീമതി റായി കുട്ടി ടീച്ചർ
7 06.10.2022 ലഹരി വിരുദ്ധ പ്രതിജ്ഞ - വിദ്യാർത്ഥികൾ ശ്രീമതി സൗമ്യ എസ്. ടീച്ചർ
8 06.10.2022

07.10.2022

ലഹരി വിരുദ്ധ ക്ലാസ് തല ബോധവൽക്കരണം ക്ലാസ് അധ്യാപകർ ശ്രീമതി രാഖി ടീച്ചർ
9 06.10.2022 ലഹരി വിരുദ്ധ രക്ഷകർതൃ ബോധവൽക്കരണം-1. ശ്രീ കിരൺ (എസ്.ഐ)

ശ്രീമതി സരിത ടീച്ചർ

ശ്രീമതി സൗമ്യ ടീച്ചർ

ശ്രീ വിജിൽ പ്രസാദ് സർ
10 10.10. 2022 ലഹരി വിരുദ്ധ ബോർഡ് സ്ഥാപിക്കൽ . ശ്രീ സ്റ്റുവർട്ട് ഹാരിസ് സർ
11 13.10.2022 മാതൃ സംഗമം - അമ്മമാർക്ക് വേണ്ടിയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് -2. ശ്രീ അജയകുമാർ (ഹെൽത്ത് ഇൻസ്പെക്ടർ) ശ്രീമതി മിനി

(ഹെൽത്ത് ഇൻസ്പെക്ടർ )

ശ്രീമതി രാഖി ടീച്ചർ
12 24.10.2022 വീടുകളിൽ ലഹരിവിരുദ്ധ ദീപം തെളിയിക്കൽ ശ്രീമതി കവിത്ര ടീച്ചർ
13 28.10.2022 ലഹരി വിരുദ്ധ ദീപം തെളിയിക്കൽ - സ്കൂൾതലം ശ്രീമതി സൗമ്യ ടീച്ചർ
14 29.10.2022 ലഹരി വിരുദ്ധ രക്ഷകർതൃ ബോധവൽക്കരണം -3 പിടിഎ അംഗങ്ങൾ, അധ്യാപകർ ശ്രീമതി സരിത ടീച്ചർ
15 31.10.2022 പ്രതീകാത്മക തീയിടൽ ശ്രീ വിജിൽ പ്രസാദ് സാർ
16 01.11.2022 ഫ്ലാഷ് മോബ് വിദ്യാർത്ഥിനികൾ ശ്രീമതി റായ് കുട്ടി ടീച്ചർ
17 01.11.2022 ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല പിടിഎ അംഗങ്ങൾ ശ്രീമതി സൗമ്യ ടീച്ചർ

ലഹരി വിരുദ്ധ ജാഗ്രത സമിതി

വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ ചെയർമാൻ ആയും ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് കൺവീനറായും പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ രൂപീകരണം 24.09.2022 ൽ നടന്നു. എസ് എം സി ചെയർമാൻ ശ്രീ. ബിജു , പിടിഎ പ്രസിഡണ്ട് ശ്രീ. ശ്രീകുമാർ , എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ദീപ്തി , സീനിയർ അധ്യാപിക ശ്രീമതി സരിത , ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ കൺവീനർ ശ്രീമതി സൗമ്യ എന്നിവർ അംഗങ്ങളായി പ്രവർത്തനം ആരംഭിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിൻ - സ്കൂൾതല ഉദ്ഘാടനം

ലഹരിവിരുദ്ധ ക്യാമ്പെയിന്റെ സ്കൂൾ - തല ഉദ്ഘാടനം 2022 സെപ്റ്റംബർ 24 ആം തീയതി ശനിയാഴ്ച സ്കൂളിൽ കൂടിയ പ്രത്യേക അസംബ്ലിയിൽ നടത്തപ്പെട്ടു. മാറനല്ലൂർ ഗ്രാമ പഞ്ചായത്തിലെ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആന്റോ വർഗീസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രഥമ അധ്യാപകൻ ശ്രീ സ്റ്റുവർട്ട് ഹാരിസ് , സ്കൂളിലെ മറ്റ് അധ്യാപകർ, കുട്ടികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിച്ചു. സീനിയർ അധ്യാപിക ശ്രീമതി സരിത ടീച്ചർ ഏവർക്കും നന്ദി അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി 2022 ഒക്ടോബർ രണ്ടാം തീയതി നരുവാമൂട് ട്രീനിറ്റി കോളേജിൽ വച്ച് നടക്കുന്ന മാസ്സ് ഡ്രിൽ പങ്കെടുക്കുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളായ 16 കുട്ടികളെ മാസ്സ് ഡ്രിൽ പങ്കെടുക്കുന്നതിനായി തിരഞ്ഞെടുത്തു.

മത്സരങ്ങൾ

1. ഉപന്യാസരചന

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 'ലഹരിയും ആരോഗ്യപ്രശ്നങ്ങളും ' എന്ന വിഷയത്തിൽ ഉപന്യാസ രചന മത്സരം നടത്തി. കാഞ്ചന (ഇൻഡിഗോ ഹൗസ് ) , രഹ്ന (റെഡ് ഹൗസ് ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. ഇവരെ മാസ് ഡ്രില്ലിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.

2. ക്വിസ്

24.09. 2022 ശനിയാഴ്ച രാവിലെ 11 30ന് ക്വിസ്സിന് ഉള്ള ചോദ്യങ്ങൾ എല്ലാ ക്ലാസ് അധ്യാപകർക്കും നൽകുകയും എല്ലാ ക്ലാസ്സുകളിലും ക്വിസ് നടത്തുകയും ചെയ്തു. ആറ് ക്ലാസുകളിൽ നിന്ന് രണ്ടുപേരെ വീതം 12 പേരെ തിരഞ്ഞെടുത്തു.

5എ

1.നിഖിതാസുനിൽ (ഗ്രീൻ ഹൗസ് )

2. നസ്രിൻ ജലീൽ (റെഡ് ഹൗസ് )

5 ബി

1.രോഹിത് ആർ (ഇൻഡിഗോ ഹൗസ് )

2.കീർത്തന കെ ജെ (ഒാറഞ്ച് ഹൗസ് )

6എ

1.മുഹമ്മദ് നിഷാൻ (റെഡ് ഹൗസ് )

2.അക്ഷയ് (ഗ്രീൻ ഹൗസ് )

6ബി

1.അപർണ എസ് ആർ (യെല്ലെ ഹൗസ് )

2.അനാമിക (യെല്ലോ ഹൗസ് )

7എ

1.ആദികേശ് (വയലറ്റ് ഹൗസ് )

2.രഹ്ന എം ആർ ( യെല്ലോ ഹൗസ് )

7ബി

1.ആര്യ എസ് ബി (റെഡ് ഹൗസ് )

2. ഭദ്രാ സന്തോഷ് (ഒാറഞ്ച് ഹൗസ് )

3. പോസ്റ്റർ രചന

ലഹരിക്കെതിരെയുള്ള പോസ്റ്റർ രചന മത്സരം നടത്തി, രേവതികൃഷ്ണ,(ഗ്രീൻ ഹൗസ് ), ശ്രീഹരി (ഒാറഞ്ച് ഹൗസ് ) എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി .

ആകെ 16 കുട്ടികൾ മാസ് ഡ്രില്ലിനായി നമ്മുടെ സ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

ലഹരി വിരുദ്ധക്യാമ്പയിൻ - അധ്യാപക പരിശീലനം

2022 ഒക്ടോബർ രണ്ടിന് സ്കൂളുകളിൽ നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കാട്ടാക്കട ബി ആർ സി അധ്യാപകർക്കായി സംഘടിപ്പിച്ച ശില്പശാലകളിൽ രണ്ട് ദിവസങ്ങളിലായി സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു . കണ്ടല ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് നടന്ന ശില്പശാലയിൽ ഒക്ടോബർ രണ്ടിന് ക്ലാസ് എടുക്കുന്നതിനുള്ള മോഡ്യൂൾ പരിചയപ്പെടുത്തി. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ സംസാരിച്ചു.

ലഹരി വിരുദ്ധ മാസ്സ് ഡ്രിൽ

2022 ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ മാസ്സ് ഡ്രിൽ നരുവാമൂട് ട്രിനിറ്റി കോളേജിൽ വച്ച് നടത്തി.കാട്ടാക്കട എംഎൽഎ ബഹുമാനപ്പെട്ട ഐ ബി സതീഷ് മാസ്സ് ഡ്രിൽ ഉദ്ഘാടനം ചെയ്തു. നമ്മുടെ സ്കൂളിൽ നിന്നും വിവിധ മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 16 കുട്ടികളും മൂന്ന് അധ്യാപകരും പിടിഎ- എസ്എംസി അംഗങ്ങളും മാസ്സ് ഡ്രില്ലിൽ പങ്കെടുത്തു.

ലഹരി വിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം - ലൈവ് നിരീക്ഷണം

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ആറിന് രാവിലെ 10 മണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. പ്രസ്തുത പരിപാടി സ്കൂളിൽ ഐസിടി സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കി.

തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ കുട്ടികളോട് ലഹരിയുടെ ഉപയോഗത്തെയും അതിന്റെ ദൂഷ്യവശങ്ങളെയും കുറിച്ച് സംസാരിച്ചു. ലഹരിയുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് കുട്ടികളെ ബോധവൽക്കരിക്കുന്ന ഒരു പാവ നാടകം സ്ക്രീനിൽ പ്രദർശിപ്പിച്ചു. ലഹരിക്കെതിരെ പോരാടുവാൻ കുട്ടികളെ ഊർജ്ജസ്വലരാക്കുന്ന ഒരു ഗാനം അവരെ രണ്ടു തവണ കേൾപ്പിച്ചു.

എസ്.ആർ.ജി കൺവീനർ ശ്രീമതി സൗമ്യ ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു.

രക്ഷാകർതൃ ബോധവൽക്കരണം - 1

സ്കൂൾ തലത്തിലെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 6.10.2022 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് രക്ഷാകർതൃ യോഗം വിളിച്ചുചേർക്കപ്പെട്ടു. ഈശ്വര പ്രാർത്ഥന തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ ഏവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ ശ്രീകുമാർ അധ്യക്ഷതവഹിച്ച യോഗം വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. മാറുന്നല്ലൂർ സബ് ഇൻസ്പെക്ടർ ശ്രീ കിരൺ സർ ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. സീനിയർ അധ്യാപിക ശ്രീമതി സരിത ടീച്ചർ രക്ഷകർത്താക്കൾക്കായി ഒരു ക്ലാസ് എടുക്കുകയും ഹെഡ്മാസ്റ്റർ ലഹരിക്കെതിരെ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ശ്രീമതി സൗമ്യ ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലി. അതിനുശേഷം സൗമ്യ ടീച്ചർ ഏവർക്കും നന്ദി അറിയിച്ചു ദേശീയഗാനത്തോടെ യോഗം അവസാനിച്ചു.

മാതൃ സംഗമം

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി 6 ,7 ക്ലാസുകളിലെ കുട്ടികളുടെ അമ്മമാർക്ക് വേണ്ടി ഒരു ബോധവൽക്കരണ പരിപാടി മാതൃ സംഗമം എന്ന പേരിൽ 13.10.2022 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി. സ്കൂൾ എം പിടിഎ ചെയർപേഴ്സൺ ശ്രീമതി ദീപ്തിയുടെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടെ മാതൃ സംഗമം ആരംഭിച്ചു. 23 അമ്മമാർ മാതൃ സംഗമത്തിൽ പങ്കെടുത്തു. സീനിയർ അധ്യാപിക ശ്രീമതി സരിത ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു ഹെഡ്മാസ്റ്റർ ആശംസകൾ അറിയിച്ചു. മറനല്ലൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീ അജയൻ , ശ്രീമതി മിനി എന്നിവർ ലഹരിയുടെ ഉപയോഗത്തെ ക്കുറിച്ചും അതിൻറെ ദോഷവശങ്ങളെക്കുറിച്ചും സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി റായിക്കുട്ടി ടീച്ചർ ഏവർക്കും നന്ദി അറിയിച്ചു. മാതൃ സംഗമം 12 .15 പി എമ്മിന് അവസാനിച്ചു.

വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കൽ

ലഹരിക്കെതിരെ തുടക്കമിട്ട പ്രചാരണ പരിപാടിക്ക് പിന്തുണയുമായി 24.10.2012 തിങ്കളാഴ്ച വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കാൻ സർക്കാർ ആഹ്വാനം ചെയ്തു. ലഹരിക്കെതിരെ വീടുകളിൽ പ്രതിരോധവും ബോധവൽക്കരണവും സൃഷ്ടിക്കാൻ ഉദ്ദേശിച്ചാണ് ഇത്. അതിൻറെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികളോട് വീടുകളിൽ തിരി തെളിയിക്കുന്നതിന്റെ ഫോട്ടോ എടുത്ത് സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചു. കുട്ടികൾ ഫോട്ടോകൾ ഗ്രൂപ്പ് പോസ്റ്റ് ചെയ്തു.

സ്കൂളിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കൽ

ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളെയും 'നോ ഡ്രഗ്‌സ് ' എന്ന രൂപത്തിൽ നിർത്തിക്കൊണ്ട് ലഹരിക്കെതിരെയുള്ള ഒരു ബോധവൽക്കരണം 28.10.2022 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് സ്കൂളിൽ നടത്തി. 'നോ ഡ്രഗ്സ്സ്' എന്ന് നിലത്ത് എഴുതിയശേഷം അതിൽ കുട്ടികളെ നിർത്തുകയും എല്ലാവരുടെയും കൈകളിൽ ഓരോ മെഴുകുതിരി നൽകുകയും ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ ബിജു ' എൻ ' എന്ന അക്ഷരത്തിൽ ആദ്യം നിന്ന കുട്ടിയുടെ കയ്യിലെ മെഴുകുതിരി കത്തിച്ചു നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകർ എല്ലാവരിലേക്കും തീനാളം പകർന്നു. സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ കുട്ടികളോട് സംസാരിച്ചു. അധ്യാപിക ശ്രീമതി സൗമ്യ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു. എല്ലാ കുട്ടികളെയും ഒരുമിച്ച് നിർത്തി മെഴുകുതിരി പിടിച്ച് ഫോട്ടോ എടുത്തു.

രക്ഷാകർതൃ ബോധവൽക്കരണം - 3

കുഞ്ഞുമക്കൾക്കായി എന്ന പേര് ഒക്ടോബർ 29 ശനിയാഴ്ച ഉച്ചയ്ക്ക് 1.15ന് രക്ഷകർത്താക്കൾക്കായി ഒരു പ്രത്യേക യോഗം സ്കൂൾ എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ദീപ്തിയുടെ അധ്യക്ഷതയിൽ ഓഡിറ്റോറിയത്തിൽ ചേരുകയുണ്ടായി. കുട്ടികളുടെ അക്കാദമിക മികവുകൾ ചർച്ച ചെയ്യുന്നതിനായും ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിനായും ആണ് ഈ പ്രത്യേക മീറ്റിംഗ് വിളിച്ചു ചേർക്കപ്പെട്ടത്. ഇതിൽ 81 രക്ഷകർത്താക്കൾ പങ്കെടുത്തു. എസ് എം സി ചെയർമാൻ ശ്രീ .ബിജു , എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ശ്രീ . എൻ ജോസ് , പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് , അധ്യാപകരായ സരിത, റായിക്കുട്ടി പീറ്റർ ജെയിംസ് , സൗമ്യ , വിജിൽ പ്രസാദ് , സന്ധ്യ , കവിത്രാരാജൻ , രാഖി, എന്നിവർ സംസാരിച്ചു.

പ്രതീകാത്മക തീയിടൽ

ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി 31.10.2022 തിങ്കളാഴ്ച 2 .30 പി എമ്മിന് ലഹരിക്കെതിരെ പ്രതീകാത്മക തീയിടൽ നടത്തി. ഒരു സിഗരറ്റ് പാക്കറ്റിന്റെ രൂപം നിർമ്മിക്കുകയും അതിനെ കുട്ടികളുടെ മദ്ധ്യത്തിൽ കത്തിക്കുകയും ചെയ്തു. തുടർന്ന് എല്ലാ കുട്ടികളും ലഹരിവസ്തുക്കൾ കത്തിക്കുന്നതിന്റെ പ്രതീകമായി പേപ്പർ കഷണങ്ങൾ ആ തേയിലേയ്ക്ക് ഇട്ട് കത്തിച്ചു.

ഫ്ലാഷ് മോബ്

ലഹരിയുടെ ഉപയോഗത്തിനെതിരായി, ലഹരി വിമുക്തി സന്ദേശം ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു ഫ്ലാഷ് മോബ് സ്കൂളിലെ വിദ്യാർത്ഥിനികൾനവംബർ ഒന്നാം തീയതി ഊരൂട്ടമ്പലം ജംഗ്ഷനിൽ അവതരിപ്പിച്ചു. മാറനല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആന്റോ വർഗീസ്, പിടിഎ , എം പി ടി എ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു അവതരണം. ശിരസുയർത്തി പറയുക ലഹരിക്കടിപെടില്ലൊരുനാളും എന്ന ഗാനത്തിനൊത്തു വിദ്യാർത്ഥികൾ നൃത്തച്ചുവടുകൾ ഊരൂട്ടമ്പലത്തിനൊരു പുതിയ അനുഭവമായിരുന്നു. ഫ്ളാഷ് മോബ് വീക്ഷിക്കുന്നതിനായി വൻജനാവലിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഒരു ലഹരി വിരുദ്ധ മനുഷ്യ ചങ്ങല നവംബർ ഒന്നാം തീയതി വൈകുന്നേരം 3 മണിക്ക് ഊരുട്ടമ്പലം സ്കൂൾ ജംഗ്ഷനിൽ കുട്ടികളും അധ്യാപകരും ചേർന്ന് നിർമ്മിച്ചു .മാറനല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആന്റോ വർഗീസ്, വാർഡ് മെംബർ ശ്രീമതി ഇന്ദുലേഖ ,എസ് എം സി ചെയർമാൻ ശ്രീ. ബിജു, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ദീപ്തി , പിടിഎ , എം പി ടി എ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ശ്രീ ആന്റോ വർഗീസ് കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂളിലെ ലഹരി വിരുദ്ധ കൺവീനർ ശ്രീമതി സൗമ്യ ടീച്ചർ ഏവർക്കും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു.