ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക പേവിഷബാധ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

സെപ്റ്റംബർ 28 ലോക പേ വിഷബാധ ദിനമായി ആചരിച്ചു.പേവിഷബാധ തടയുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് വിട്ടുവീഴ്ച പാടില്ലായെന്ന് ഒാർമിപ്പിക്കുന്നതാണ് ഈ ദിനം . ഏകാരോഗ്യം , പേവിഷബാധ മരണങ്ങൾ ഒഴിവാക്കാം എന്നതാണ് ഈ വർഷത്തെ പേ വിഷബാധ ദിനാചരണത്തിന്റെ സന്ദേശം . ആന്റി റാബിസ് വാക്സിൻ വികസിപ്പിച്ചെടുത്ത ഫ്രഞ്ചു രസതന്ത്രജ്ഞനും മൈക്രോബയോളജിസ്റ്റുമായ ലൂയി പാസ്ചറിന്റെ ചരമവാർഷിക ദിനമാണ് സെപ്റ്റംബർ 28. ലോക പേവിഷബാധ ദിന സന്ദേശം പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് നൽകി .തുടർന്ന് പേവിഷബാധദിന പ്രതിജ്ഞ പ്രഥമാധ്യാപകൻ ചൊല്ലിക്കൊടുക്കുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു.