ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക ബഹിരാകാശ വാരാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

മനുഷ്യരാശിയുടെ അഭിവൃദ്ധിയ്ക്കും വളർച്ചയ്ക്കും ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും ഉപയോഗിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഒക്ടോബർ 4 മുതൽ 10 വരെയാണ് ലോക ബഹിരാകാശ വാരം ആഘോഷിക്കുന്നത്.1999 ഡിസംബർ 6 ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് ലോക ബഹിരാകാശ വാരത്തെ ആഘോഷമായി പ്രഖ്യാപിച്ചത്. മനുഷ്യനിർമ്മിത ഉപഗ്രഹമായ സ്പുട്ട്നിക്ക് 1 , 1957 ഒക്ടോബർ 4 ന് വിക്ഷേപിച്ചതിൻറെയും 1967 ഒക്ടോബർ 10 ന് ബഹിരാകാശ ഉടമ്പടിയിൽ ഒപ്പുവെച്ചതിൻറയും ഓർമ്മയ്ക്കായിട്ടാണ് ബഹിരാകാശ വാരം ആഘോഷിക്കുന്നത്.

ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 8 ന് തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിലേയ്ക്കു ഒരു പഠനയാത്ര സംഘടിപ്പിച്ചു. വിദ്യാലയത്തിൽ നിന്നും കെ എസ് ആർ ടി സി ബസിലും കിഴക്കേകോട്ടയിൽ നിന്നും ഡബിൾ ഡക്കർ ബസിലും യാത്ര ചെയ്താണ് പ്ലാനറ്റോറിയത്തിൽ എത്തിയത് . ഡബിൾ ഡക്കർ ബസിൽ നഗരക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള ഡബിൾ ഡക്കർ യാത്ര ഒരു നവ്യനുഭവവും നിരവധി അറിവുകളുമാണ് കുഞ്ഞുങ്ങൾക്കു നൽകിയത് . A journey out side the solar system ഷോ കുട്ടികളിൽ വളെരെ ആവേശവും അറിവും നിറച്ചതായിരുന്നു. ഷോയ്ക്കു പുറമേ 3D ഷോ, സയൻസ് ഗാലറി , സയൻസ് പാർക്ക് , ശലഭോദ്യാനം , ജൈവവൈവിധ്യ ഉദ്യാനം , ഔഷധതോട്ടം എന്നിവ നിരിക്ഷിക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും കഴിഞ്ഞു.