ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക ഭക്ഷ്യ ദിനചരണം

Schoolwiki സംരംഭത്തിൽ നിന്ന്

1945 ഒക്ടോബർ 16 ന് ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാർഷിക സംഘടന രൂപീകരിച്ചതിന്റെ ഒാർമ നിലനിർത്തുന്നതിനായി 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം ആയി ആചരിക്കുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലോക ഭക്ഷ്യ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാലയത്തിൽ ലോക ഭക്ഷ്യ ദിനം ഒക്ടോബർ 17 തിങ്കളാഴ്ച സമുചിതമായ ആഘോഷിച്ചു. അസംബ്ലിയിൽ ലോക ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശം പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് നൽകി. കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.