ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/വാർത്തകൾക്കപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയം നടപ്പിലാക്കുന്ന തനതു പ്രവർത്തനമാണ് വാർത്തകൾപ്പുറം .വിദ്യാർത്ഥികളിൽ പത്രവായനാ താല്പര്യം ജനിപ്പിക്കുന്നതോടൊപ്പം പത്രം ഒരു പഠനോപകരണമായി പ്രയോജനപ്പെടുത്തുകയെന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും പൊതു സമൂഹത്തിന്റെ സഹകരണത്തോടെ പത്രം ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾ രാവിലെ 9.15 മുതൽ 9.25വരെയും 12.45 മുതൽ 1.15 വരെയും പത്രം ക്ലാസ് മുറികളിൽ ഇരുന്ന് വായിക്കുകയും പുതിയ അറിവ് പ്രദാനം ചെയ്യുന്ന ഒരു വാർത്ത പത്രവാർത്താ ബുക്കിൽ എഴുതി എടുക്കുകയും ചെയ്യുന്നു. അതോടൊപ്പം എല്ലാ ദിവസവും പത്രവാർത്തകളിൽ നിന്നും ഒരു ചോദ്യം അസംബ്ലിയിൽ അവതരിപ്പിക്കുകയും കുട്ടികൾ ഉത്തരം കണ്ടെത്തി ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ശരിയുത്തരം എഴുതിയിടുന്നവരിൽ നിന്നും ഒരാളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് എല്ലാ ദിവസവും സമ്മാനം നൽകുന്നു. കുട്ടികൾ പത്ര വാർത്തയെഴുതുന്ന ബുക്ക് എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസധ്യാപകനെ കാണിക്കുകയും അധ്യാപകർ കറക്ട് ചെയ്തു നൽകുകയും ചെയ്യുന്നു.