ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ശിശു സംരക്ഷണ കമ്മിറ്റി രൂപീകരണം

Schoolwiki സംരംഭത്തിൽ നിന്ന്

പഞ്ചായത്ത് തല ശിശു സംരക്ഷണ കമ്മിറ്റി

മറന്നല്ലൂർ പഞ്ചായത്തിന്റെ, പഞ്ചായത്ത് തല ശിശു സംരക്ഷണ കമ്മിറ്റിയുടെ രൂപീകരണം 29.06.02022 ബുധനാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പഞ്ചായത്തിന്റെ ആഡിറ്റോറിയത്തിൽ വച്ച് നടത്തി.

മാറനല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം,ഐ സി.ഡി.എസ്. സൂപ്പർവൈസർ ശ്രീമതി റിനി,വിമൻസ് ഫെസിലിറ്റേറ്റർ ശ്രീമതി ആര്യ,കൗൺസിലർ , പൊതുപ്രവർത്തകർ,വാർഡ് മെമ്പർ , കുട്ടികളുടെ ഒരു പ്രതിനിധി ,മാറനല്ലൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ എന്നിവർ പ്രസ്തുത കമ്മിറ്റിയിൽ പങ്കെടുക്കുകയും ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

ഊരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീമതി സൗമ്യ ടീച്ചർ പ്രസ്തുത കമ്മിറ്റിയിൽ പങ്കെടുത്തു.

ശിശു സംരക്ഷണ സമിതിയുടെ ആദ്യ സ്കൂൾ തല മീറ്റിംഗ് ഊരൂട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചു.

സ്കൂൾ തല ശിശു സംരക്ഷണ കമ്മിറ്റി

ശിശു സംരക്ഷണ സമിതിയുടെ ആദ്യ സ്കൂൾ തല മീറ്റിംഗ് O1.07.2022 വെള്ളിയാഴ്ച വൈകുന്നേരം 3.30 പി എമ്മിന് സ്കൂൾ ഹെച്. എം. ശ്രീ സ്റ്റുവർട്ട് ഹാരിസ് സാറിൻറെ അധ്യക്ഷതയിൽ ചേരുകയുണ്ടായി.ഊരുട്ടമ്പലം ഗവൺമെൻറ് എൽ പി സ്കൂളിന്റെയും യുപി സ്കൂളിന്റെയും സംയുക്ത കമ്മിറ്റി രൂപീകരണമാണ് അന്നേദിവസം നടന്നത്.

രണ്ട് സ്കൂളിലെയും എല്ലാ അധ്യാപകരും പിടിഎ പ്രസിഡണ്ടും എസ് എം സി ചെയർമാനും പ്രസ്തുത കമ്മിറ്റിയിൽ പങ്കെടുത്തു.മാറനല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സുധീർഖാൻ ,ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി റിനി , വിമൻസ് ഫെസിലിറ്റേറ്റർ ആര്യ എന്നിവർ സംസാരിച്ചു.

മോട്ടിവേഷൻ ക്ലാസ്

ഊരുട്ടമ്പലം ഗവ. യുപി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥി -വിദ്യാർത്ഥിനികൾക്കായി ഒരു മോട്ടിവേഷൻ ക്ലാസ് മാറനല്ലൂർ ചാൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 21.07.2022 വ്യാഴാഴ്ച നടത്തപ്പെട്ടു. മാറുന്നല്ലൂർ കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്റർ ആയ ശ്രീമതി ആര്യ കുട്ടികൾക്കായി ക്ലാസ് കൈകാര്യം ചെയ്തു. രാവിലെ 10 മണി മുതൽ 11.30 വരെയായിരുന്നു ക്ലാസ് നടന്നത് . കോവിഡിൽ നിന്നും അതിജീവനത്തിലേ യ്ക്ക് വരുന്ന കുട്ടികൾക്ക് വളരെ പ്രയോജനപ്രദം ആയിരുന്നു ക്ലാസ് ആയിരുന്നു ഇത്.