ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സംസ്കൃത മാധുരി

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്കൃത പഠനം അനായസകരവും ആസ്വാദ്യകരവുമാക്കുന്നതിനായി 5,6,7 ക്ലാസിലെ കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കിയ പദ്ധതിയാണ് സംസ്കൃതമാധുരി.കുട്ടികളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും കളികളിലൂടെ സംസ്കൃത പഠനത്തിനോടുള്ള താല്പര്യം വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം .ആറാം ക്ലാസിൽ മലയാളത്തോട് സാമ്യതയുള്ള സംസ്കൃത പദങ്ങളും ക്രിയാ പദങ്ങളും എഴുതുന്ന പ്രവർത്തനമാണ് നൽകിയത് .കുട്ടികളെ ഗ്രൂപ്പാക്കിയതിനു ശേഷം കണ്ടെത്തിയ പദങ്ങൾ ചാർട്ടിൽ എഴുതി ക്ലാസിൽ പ്രദർശിപ്പിച്ചു.ഏഴാം ക്ലാസിലെ കുട്ടികൾക്ക് കഥാരചന , കവിതാരചന തുടങ്ങിയ പ്രവർത്തനങ്ങളാണ് നൽകിയത് . ഇതിനായി എസ് ഇ ആർ റ്റി തയ്യാറാക്കിയ പുസ്തകങ്ങളും പ്രയോജനപ്പെടുത്തി.