ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സ്മൃതി -രക്തസാക്ഷി ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

ജനുവരി 30 തിങ്കളാഴ്ച വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ ഒരു ദിനം .നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം സ്മൃതി എന്ന പേരിൽ വിദ്യാർത്ഥി മനസുകളിൽ എത്തിച്ച ദിനം.....രാവിലെ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചു.ഗാന്ധിജിയുടെ ചിത്രം മേശയിൽ ക്രമീകരിച്ചു.മേശയുടെ ചുറ്റിലും ത്രിവർണ പതാകയുടെ റിബൺ ബോർഡറായി ക്രമീകരിച്ച് ഭംഗിയാക്കി.ഗാന്ധി ചിത്രത്തിൽ പൂമാല ചാർത്തി.നിലവിളക്കിൽ ഒറ്റത്തിരിയിട്ട് ചിത്രത്തിനരികിലായി ക്രമീകരിച്ചു.ദീപം തെളിയിക്കുന്നതിനായി 75 ചിരാതുകൾ ക്രമീകരിച്ചു.......ഒരുക്കങ്ങൾ പൂർത്തിയായപ്പോൾ പതിവ് അസംബ്ലിക്ക് സമയമായി.ബെല്ലടിച്ചു....കുഞ്ഞുങ്ങൾ വരിവരിയായി ക്ലാസടിസ്ഥാനത്തിൽ അണിനിരന്നു. 5 ബി യുടെ നേതൃത്വത്തിൽ അസംബ്ലി ആരംഭിച്ചു.പത്രവാർത്ത,വായനക്കുറിപ്പ് ,ശാസ്ത്ര കൗതുകം ,മഹദ് വചനം ,പത്രത്തിൽ നിന്നുള്ള ചോദ്യം തുടങ്ങിയ പതിവ് വിഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു അസംബ്ലി.

അസംബ്ലിയുടെ തുടർച്ചയായി സ്മൃതി പരിപാടികൾ ആരംഭിച്ചു.എസ് എം സി ചെയർമാൻ ബിജു അധ്യക്ഷത വഹിച്ചു.ഈ കാലഘട്ടത്തിൽ ഗാന്ധിജിയുടെ പ്രസക്തി എന്താണെന്നും  ഗാന്ധിജി മരണപ്പെട്ടത് എങ്ങനെയാണെന്നും വ്യക്തമാക്കുന്ന ഒരു സന്ദേശം അദ്ദേഹത്തിൽ നിന്നും കുഞ്ഞുങ്ങൾക്ക് ലഭിച്ചു.സീനിയർ അധ്യാപിക സരിത ഏവരേയും സ്വാഗതം ചെയ്തു.ഗാന്ധിദർശൻ കാട്ടാക്കട ഉപജില്ലാ കോഓർഡിനേറ്ററും എസ് എം സി വിദ്യാഭ്യാസ വിദഗ്ദനുമായ ജോസ് സാർ അനുസ്മരണ പ്രഭാഷണം നടത്തി.എന്റെ ജീവിതമാണ് എന്റെ സന്ദേശം എങ്ങനെ ഗാന്ധിജി ജീവിതത്തിൽ പ്രാവർത്തികമാക്കിയെന്ന് ലളിതമായ വാക്കുകളിലൂടെ കുഞ്ഞുമനസുകളിലെത്തിക്കുന്നതിന് ജോസ് സാറിന് കഴിഞ്ഞു.ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പി ടി എ വൈസ് പ്രസിഡന്റ് അഡ്വ.ബൈജു നിർവഹിച്ചു .മഹാത്മാഗാന്ധിയുടെ ജീവിതം നമുക്കു നൽകുന്ന സന്ദേശവും ലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികളെയും സമൂഹത്തെയും എപ്രകാരം ബാധിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി....

അപർണയും സംഘവും ആലപിച്ച രഘുപതി രാഘവ രാജാറാം ഏവരുടേയും മനസിനെ സ്പർശിക്കുന്ന ഒന്നായിരുന്നു ...

ഗാന്ധി ചിത്രത്തിന് മുന്നിലെ നിലവിളക്ക് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് തെളിയിച്ചുകൊണ്ട് സർവമത പ്രാർത്ഥന ആരംഭിച്ചു. രേവതീകൃഷ്ണ , ആര്യ എന്നിവരുടെ ഭഗവത് ഗീത പാരാണവും , നസ്രിൻ ജലീലിന്റെ ഖുർ ആൻ പാരാണവും , ആഷ് ലി യുടെ ബൈബിൾ പാരായണവും കൂട്ടുകാർക്ക് ഒരു വേറിട്ട അനുഭവമായിരുന്നു....

ഗാന്ധി ദർശൻ കൺവീനർ കവിത്രാരാജൻ റ്റീച്ചർ രക്തസാക്ഷി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.എസ് ആർ ജി കൺവീനർ സൗമ്യ റ്റീച്ചർ കുഷ്ഠരോഗ നിവാരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു..... കൂട്ടുകാർ ഏറ്റുചൊല്ലി .

സ്കൂൾ ലീഡർ , ക്ലാസ് ലീഡർമാർ ,എസ് എം സി, പി ടി എ , എം പി ടി എ അംഗങ്ങൾ , അധ്യാപകർ എന്നിവർ ചേർന്ന് 75 ചിരാതുകൾ തെളിയിച്ചു......

ഗാന്ധി ചിത്രത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പുഷ്പാർച്ചന നടത്തി......സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ വിജിൽ പ്രസാദ് സാർ അർത്ഥവത്തായ ഒരു സന്ദേശത്തിലൂടെ ഏവർക്കും നന്ദി പറഞ്ഞു.

11 മണിക്ക് എല്ലാ ക്ലാസുകളും 2 മിനിറ്റ് മൗനം ആചരിച്ചു.

ഉച്ചയ്ക്കു ഗാന്ധിദർശൻ ക്ലബ് ,ഇക്കോ ക്ലബ് ,ജലനിധി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കി...

വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഗാന്ധിയൻ ചിന്തകളും മൂല്യങ്ങളും കുഞ്ഞുങ്ങളിലെത്തിക്കാൻ കഴിഞ്ഞ ഒരു ദിനം.....

വിദ്യാലയ കൂട്ടായ്മ വിദ്യാലയ പ്രവർത്തനങ്ങളുടെ വിജയത്തിന് വഴിയൊരുക്കുന്നുയെന്ന് തെളിയിച്ച ദിനം.....

അയ്യൻകാളി - പഞ്ചമി സ്മാരക ഗവ യു പി സ്കൂൾ വേറിട്ട പ്രവർത്തനങ്ങളിലൂടെ വീണ്ടും മാതൃകയാകുന്നു.........