ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/15. കണ്ടൽക്കാടുകളുടെ സംരക്ഷണ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
പോസ്റ്റർ
ക്ലാസ് രാഖി
പ്രഭാഷണം രേഖ

കണ്ടൽക്കാടുകളുടെ സംരക്ഷണ ദിനമായ ജൂലൈ 26 പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കണ്ടൽക്കടകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സംസാരിച്ചു. കണ്ടൽച്ചെടികൾ അവയുടെ പ്രത്യേകതകൾ എന്നിവയെ കുറിച്ച് പരിസ്ഥിതി ക്ലബ് കൺവീനർ രാഖി സംസാരിച്ചു. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച കല്ലേൻ പൊക്കുടുവനെക്കുറിച്ച് ജല ക്ലബ് കൺവീനർ രേഖ സംസാരിച്ചു. കണ്ടൽക്കാടുകളുടെ വീഡിയോ പ്രദർശനം , കുറിപ്പ് തയ്യാറാക്കൽ , ആൽബം നിർമാണം എന്നീ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ഇക്കോ ക്ലബ് , ജല ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത് .