ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ഗുഡ്ബൈ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിലെ പഠനം പൂർത്തിയാക്കി പുറത്തുപോകുന്ന 7ാം ക്ലാസിലെ കുട്ടികളുടെ യാത്രയയപ്പ് മാർച്ച് 27ാം തീയതി ബുധനാഴ്ച പത്തു മണിക്ക് സെമിനാർ ഹാളിൽ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എസ് എം സി ചെയർമാൻ ജി ബിജു നിർവഹിച്ചു. സ്വഭാവത്തിലും പഠനത്തിലും നല്ലവരായി വളരണമെന്ന് അദ്ദേഹം ആഭിപ്രായപ്പെട്ടു. തുടർന്ന് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ആശംസകൾ അറിയിച്ചു. വിദ്യാലയത്തിന്റെ പേര് നിലനിർത്തുന്ന രീതിയിലായിരിക്കണം ഇടപെടലുകളെന്ന് അദ്ദേഹം ആസംസിച്ചു. തുടർന്ന് അധ്യാപകരും എസ് എം സി , പി റ്റി എ , എം പി റ്റി എ അംഗങ്ങളും ആശംസകൾ അറിയിച്ചു. അതിനുശേഷം വിദ്യാർത്ഥികൾ അവരുടെ വിദ്യാലയനുഭലങ്ങൾ പങ്കു വച്ചു. എല്ലാകുട്ടികൾക്കും വിദ്യാലയത്തിന്റെ ഫോട്ടോയും അവരുടെ ഫോട്ടോയും വച്ച ആശംസാകാർഡ് നൽകി. വിഭസമൃദ്ധമായ സദ്യയും വിദ്യാർത്ഥികൾക്കായി ഒരുക്കി . ഏഴ് എ ക്ലാസധ്യാപകൻ വിജിൽപ്രസാദ് സ്വാഗതവും ഏഴ് ബി ക്ലാസധ്യാപിക സരിത നന്ദിയും അറിയിച്ചു.