ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ജില്ലാ സ്കൂൾ കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം റവന്യൂ ജില്ലാകലോത്സവം ഡിസംബർ 5 മുതൽ 8 വരെ ആറ്റിങ്ങലിൽ നടന്നു . ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടിയ നാല് ഇനങ്ങളിൽ വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. ഹിന്ദി കഥാരചന - കീർത്തന(6B) , ഇംഗ്ലീഷ് പ്രസംഗം -ആരാധ്യ വി നായർ (5A) , സംസ്കൃതം കവിതാരചന - റിത്യ എസ് പ്രമോദ് (6B) , സംസ്കൃതം കവിതാലാപനം - അപർണ (7B) എന്നിവരാണ് ജില്ലാതല കലോത്സവത്തിൽ പങ്കെടുത്തത് . സംസ്കൃത കവിതാരചനയിൽ റിത്യ എസ് പ്രമോദ് A ഗ്രേഡും മൂന്നാം സ്ഥാനവും , സംസ്കൃത ഗാനാലാപനത്തിൽ അപർണ A ഗ്രേഡും നേടി വിദ്യാലത്തിന്റെ അഭിമാനമായി മാറി .