ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ലയോള കോളേജ് വിദ്യാർത്ഥികളുടെ സന്ദർശനം

Schoolwiki സംരംഭത്തിൽ നിന്ന്
എം എ സോഷ്യോളജി വിദ്യാർത്ഥികൾ
പ്രഥമാധ്യാപകന്റെ ക്ലാസ്
അനുഭവം പങ്കുവയ്ക്കൽ

ശ്രീകാര്യം ലയോള കോളേജിലെ എം എ സോഷ്യോളജി രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികൾ പ്രാദേശിക ചരിത്ര പഠനത്തിന്റെ ഭാഗമായി ജൂലൈ 21 ന് വിദ്യാലയം സന്ദർശിച്ചു. വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ള കണ്ടല ശതാബ്ദി സ്മാരകവും , നവോത്ഥാന ആർട്ട് ഗാലറിയും വിദ്യാർത്ഥികൾ സന്ദർശിച്ചു. വിദ്യാലയ ചരിത്രം , കണ്ടല ലഹള , അയ്യൻകാളിയുടെ ഇടപെടൽ ,കേരളത്തിന്റെ നവോത്ഥാന ചരിത്രം എന്നിവ സംബന്ധമായ വിശദീകരണം പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് നൽകി. ഏകദേശം ഒന്നര മണിക്കൂർ വിദ്യാർത്ഥികൾ വിദ്യാലയത്തിൽ ചെലവഴിച്ചു.