ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/സ്വാതന്ത്ര്യ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ത്യയുടെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ 8.30 ന് സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. ഹൗസടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾ റാലിയിൽ അണി നിരന്നത് . ഭാരത് മാതാ, സരോജിനി നായിഡു , മഹാത്മാ ഗാന്ധി , ഭഗത്സിംഗ് , ജവഹർലാൽ നെഹ്റു തുടങ്ങിയ വേഷങ്ങളും അതിനു പിന്നിലായി ഒപ്പന , തിരുവാതിര തുടങ്ങിയ വേഷങ്ങളിലുമാണ് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നത് . റാലിയുടെ ഭാഗമായി ഊരൂട്ടമ്പലം ജംഗ്ഷനിൽ വന്ദേമാതരം ഡാൻസ് അവതരിപ്പിച്ചു. രാവിലെ 9 മണിക്ക് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സമ്മേളനം ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മാറനല്ലൂർ ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിം കമ്മിറ്റി ചെയർമാൻ ആന്റോ വർഗീസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി . ബ്ലോക്ക് അംഗം രജിത് ബാലകൃഷ്ണൻ , എസ് എം സി ചെയർമാൻ ബിജു, എം പി ടി എ ചെയർ പേഴ്സൺ ഷീബ , എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് , എസ് ആർ ജി കൺവീനർ രേഖ എന്നിവർ ആശംസകൾ അറിയിച്ചു. അലൈന അശോക് കുമാർ ഇംഗ്ലീഷ് പ്രസംഗം , അപർണ സ്വാതന്ത്ര്യ ചരിത്രം , അവനിജയും സംഘവും ദേശഭക്തി ഗാനം എന്നിവ അവതരിപ്പിച്ചു. സീനിയർ അധ്യാപിക സരിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റായിക്കുട്ടി പീറ്റർ ജയിംസ് നന്ദിയും അറിയിച്ചു.