ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/കീഴടക്കാം അതിജീവിക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്
കീഴടക്കാം അതിജീവിക്കാം.

ഭൂഖണ്ഡ വ്യത്യാസമില്ലാതെ ലോകമാകെ പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെ പാൻഡെമിക് അഥവാ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു. ഈ വൈറസ് മുമ്പ് കണ്ടിട്ടില്ലാത്തത്ര മാരകമായ പകർച്ചവ്യാധിയാണെന്നും ഇത് മഹാ മാരിയായി മാറിക്കഴിഞ്ഞുവെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ തലവനായ ടെഡ് റോസ് അഡ്നം ഗൊബിയേസസ് അഭിപ്രായപ്പെട്ടത്. ഏതു പ്രതിരോധത്തെയും നിസ്സാരവും നിസ്സഹായവുമാക്കുന്ന കൊറോണയുടെ വരവിൽ എല്ലാം കൈവിട്ടു പോകുമെന്ന ആശങ്കയാണ് ലോകാരോഗ്യ സംഘടന പങ്കവയ്ക്കുന്നത്. എല്ലാ രാജ്യങ്ങളും അതിവേഗം കർശനമുൻകരുതൽ കൈക്കൊണ്ടാൽ ഈ മഹാ ദുരന്തത്തിൽ നിന്ന് രക്ഷനേടാനാകുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ചൈനയിലെ വുഹാനിൽ ഏതോ ബിന്ദുവിൽ നിന്ന് പുറപ്പെട്ട മഹാവിപത്ത് ഇറ്റലിയിലും ഇറാനിലും അമേരിക്കയിലുമെല്ലാം പടർന്നത് മാസങ്ങൾക്കകമാണ്. വൈറസ് ആക്രമണത്തിൽ മരവിക്കയാണ് ലോകം. ഈ പശ്ചാത്തലത്തിൽ വേണംകൊ റോണ വൈറസിനെതിരെ തുടക്കം മുതൽ കേരളം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ . വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കി. ജനങ്ങൾ ഉത്സവാഘോഷങ്ങൾ മാറ്റിവച്ചു. ഇങ്ങനെ ലോകത്തിന് തന്നെ മാതൃകയാകുന്നു നമ്മുടെ കൊച്ചു കേരളം ജാഗ്രത എന്ന വാക്ക് ലോകത്തിൻ്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവനമായി മാറിക്കഴിഞ്ഞു. സർവശേഷിയുമുപയോഗിച്ച് പോരാടുമ്പോഴും വലിയ ലോകരാജ്യങ്ങൾക്കു തന്നെ കോവിഡ് ഒട്ടേറെ ജീവനുകൾ നഷ്ടപ്പെടുത്തുമ്പോൾ സാമൂഹിക അകലത്തിലൂടെ മാത്രമാണ് ആരോഗ്യരക്ഷയെന്ന പാഠം ഇന്ത്യയും കേരളവും മനസിലാക്കുന്നു. ആത്മവിശ്വാസത്തിൻ്റെ കൈ പിടിച്ച് അങ്ങേയറ്റത്തെ ജാഗ്രതയോടെ നാം നടത്തുന്ന പോരാട്ടമാണിത്. അതിജീവനമെന്നത് കേരളത്തിൻ്റെ മറു പേരാണെന്ന് തെളിയിക്കാനുള്ള ഈ അവസരം നാം അർഥപൂർണമാക്കിയേ തീരൂ.രോഗ വ്യാപനത്തിൻ്റെ കണ്ണി കരുത്തോടെ മുറിച്ചുമാറ്റാം.

ആബേൺ ബി റോബിൻ
6 B ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം