ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

ബേക്കറി ഭക്ഷണത്തോട് വളരെ ഇഷ്ടമായിരുന്നു.ടോണി എന്നും അച്ഛനോട് വാശി പിടിച്ച് പലഹാരം വാങ്ങിപ്പിക്കും. വീട്ടിൽ ഉണ്ടാക്കുന്നതൊന്നും അവൻ കഴിക്കില്ല. അങ്ങനെ കാലം കടന്നുപോയി രാജ്യമെങ്ങും കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങി. അങ്ങനെ ബേക്കറികളും ഹോട്ടലുകളും അടച്ചു. പലഹാരങ്ങളും മറ്റും കിട്ടാതായി.അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ പറമ്പിലെ പ്ലാവിലെ ചക്ക കൊണ്ട് ചിപ്സ് ഉണ്ടാക്കി. അമ്മ അതെടുത്ത് കഴിക്കാൻ ആവശ്യപ്പെട്ടു. അവൻ മനസില്ലാ മനസ്സോടെ ഒരു ചിപ്സ് തിന്നു. അവൻ അതിശയിച്ചു. എന്തൊരു രുചി! ഹോട്ടലിലെ ഭക്ഷണത്തേക്കാൾ രുചിയുണ്ടിതിന്. അമ്മ പറഞ്ഞു " എങ്ങനെ മനസ്സിലാക്കാനാ നീ എപ്പോഴുo ബേക്കറി പലഹാരങ്ങളല്ലേ കഴിക്കാറ്". അവന് തിരിച്ചറിവുണ്ടായി. അവൻ പറഞ്ഞു "അമ്മേ ഞാൻ ഇനി മുതൽ ബേക്കറി പലഹാരങ്ങൾ തിന്നില്ല". അവൻ തീരുമാനമെടുത്തു. അതിനുശേഷം അവൻ ഇതുവരെ തിന്നിട്ടില്ല.

അബിൻ റോസ്
7 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ