ഗവ. യു പി എസ് കുശവർക്കൽ/അക്ഷരവൃക്ഷം/കോവിഡ് പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് പ്രതിരോധം


ലോകരാജ്യങ്ങളിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ്- 19. ഈ രോഗം കാരണം ലോകത്തെ എല്ലാ പ്രവർത്തനങ്ങളും ഏതാണ്ട് നിലച്ചിരിക്കുകയാണ്. ഇന്ന് നമ്മുടെ രാജ്യവും അടച്ചുപൂട്ടലിലാണ്. രോഗവ്യാപനം തടയാനുള്ള പ്രധാനപ്പെട്ട മാർഗ്ഗങ്ങളാണ് സാമൂഹിക അകലം പാലിക്കുക എന്നുള്ളതും കൈകൾ ഇടക്കിടയ്ക് സോപ്പുപയോഗിച്ച് കഴുകുക എന്നുള്ളതും. മനുഷ്യസ്രവങ്ങളിലൂടെ പകരുന്ന ഒരു രോഗമായാണ് കോവിഡ് – 19 കരുതപ്പെടുന്നത്. സർക്കാരിന്റേയും ആരോഗ്യപ്രവർത്തകരുടേയും പോലീസിന്റേയും നിർദ്ദേശങ്ങൾ ജനങ്ങൾ നിർബ്ബന്ധമായും പാലിക്കേണ്ടതാണ്. ഈ അടച്ചുപൂട്ടൽ സമയത്ത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ നാം പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോൾ നിർബ്ബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.

കോവിഡ് – 19 നെ പരാജയപ്പെടുത്തുന്നതിലും പ്രതിരോധിക്കുന്നതിലും കേരളം വിജയപാതയിലാണ്. ഇൻഡ്യയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണെങ്കിലും അതിനെ പരാജയപ്പെടുത്തുന്നതിലും വ്യാപനം തടയുന്നതിലും കേരളം ലോകത്തിന് തന്നെ മാതൃകയായി തീർന്നിരിക്കുകയാണ്. കേരളത്തിലെ പൊതുജനാരോഗ്യസംവിധാനവും ആരോഗ്യ പ്രവർത്തകരുടെ അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനങ്ങളും പോലീസുകാരുൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങളും ജനങ്ങളുടെ സഹകരണവും അതിലുപരി ഇച്ഛാശക്തിയുള്ള കേരളത്തിലെ ഭരണകൂടവും ഈ മഹാമാരിയുടെ വ്യാപനം തടയുന്നതിൽ വിജയിച്ചു എന്നു തന്നെ പറയാം.

കൊറോണയെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം ഇനിയും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുന്നതോടൊപ്പം നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുകയും സാമൂഹ്യഅകലം പാലിക്കുകയും ചെയ്യേണ്ടതാണ്. വ്യക്തിശുചിത്വവും പ്രധാനമാണ്. ഈ രോഗത്തിന് മരുന്നുകളോ പ്രതിരോധകുത്തിവയ്പ്പുകളോ ഇതേവരെ ലഭ്യമായിട്ടില്ല. ഇത് വികസിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ലോകമെങ്ങുമുള്ള ഗവേഷകർ.


അജന്യ എ. റ്റി.
7 എ ഗവ.യു.പി.എസ്. കുശവർക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം