ഗവ. യു പി സ്കൂൾ ചെമ്പിളാവ്/സീഡ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മാതൃഭൂമി സ്വീഡ് ക്ലബ് പ്രവർത്തനം സ്കൂളിൽ വളരെ കാര്യക്ഷമമായി നടക്കുന്നു. വിദ്യാർത്ഥികൾക്കിടയിൽ പരിസ്ഥിതി അവബോധവും പ്രകൃതി സ്നേഹവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. വിദ്യാർഥികളെ സാമൂഹ്യ വിപത്തുകൾക്കെതിരെ ബോധവൽക്കരിക്കാനും കൃഷിയോട് കൂടുതൽ അടുക്കാനും ഈ ക്ലബ്ബിലെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. കൂടാതെ വിദ്യാർഥികൾ ആഴ്ചയിൽ ഒരിക്കൽ പരിസരത്തുള്ള മരങ്ങൾ നിരീക്ഷിച്ചു സീസൺ വാച്ച് എന്ന ആപ്പിലൂടെ ശാസ്ത്രജ്ഞർക്ക് ആവശ്യമായ വിവരങ്ങൾ നൽകിവരുന്നു. വിദ്യാർത്ഥികളിൽ ഊർജ്ജ സംരക്ഷണം, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണം നടത്തി.