ഗവ. യു പി സ്കൂൾ മാടമ്പിൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാംസ്കാരികവും പൈതൃകവും ആയ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വളർന്നു വരുന്ന നമ്മുടെ കുരുന്നുകളിൽ മാനവികതയുടെ പാഠം, ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു സാമൂഹ്യ ജീവിയായി വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയും ഞങ്ങളുടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ തുടക്കംകുറിച്ചു. 2020 -21 വർഷത്തെ ഈ ക്ലബ്ബിൻറെ ഉദ്ഘാടനം ഓൺലൈനായി സംഘടിപ്പിച്ചു .കോഡിനേറ്റ൪ ജൂലി ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സാമൂഹ്യ ശാസ്ത്ര പ്രാധാന്യമുള്ള നിരവധി മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആചരിക്കുന്നു. ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും തത്വങ്ങളും കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കുട്ടികൾക്കായുള്ള ഒരു ഭരണഘടന തന്നെ 2019 വർഷം സ്കൂളിൽ തയ്യാറാക്കുകയുണ്ടായി. വീട്ടിൽ ഒരു സാമൂഹ്യ ശാസ്ത്ര ലാബ് എന്ന ലക്ഷ്യത്തോടെ രക്ഷാകർത്താക്കൾക്ക് ബി ആർ സി യുടെ നേതൃത്വത്തിൽ ഒരു ശില്പശാല സംഘടിപ്പിച്ചു. ഓരോ വീടും ഓരോ വിദ്യാലയമാക്കുക എന്ന ലക്ഷ്യത്തോടെ പഴയകാല ഉപകരണങ്ങളുടെ ശേഖരണം, നാണയശേഖരം സ്റ്റാമ്പ് ശേഖരണം എന്നിവയിലൂടെ കുട്ടികൾക്ക് സാമൂഹ്യശാസ്ത്ര പഠനം ആസ്വാദ്യകരമാക്കാൻ കഴിഞ്ഞു .