ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ സ്ക്കൂൾ വാർത്തകളും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഈ സ്ക്കൂൾ പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ജി യു പി എസ് സ്കൂളിന്റെ പത്രത്തിന്റെ പേര്  "ദർപ്പണം" എന്നാണ്

ദർപ്പണം

സ്കൂൾ വാർത്തകൾ 2021-2022

പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും (നവംബർ  1 )

കീച്ചേരി : ഗവ.യുപിഎസ് കീച്ചേരിയിൽ പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും ആഘോഷിച്ചു. രാവിലെ 9.30 മുതൽ കുട്ടികളെ സ്കൂളിലേക്ക് രക്ഷകർത്താക്കൾ എത്തിച്ചു തുടങ്ങി. വാർഡ് മെമ്പർ ശ്രീ.രാജൻ പി  യുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി ടീച്ചറും , അധ്യാപകരും ചേർന്ന് Thermal scanner ഉപയോഗിച്ചും Sanitize ചെയ്തു കുട്ടികളെ സ്കൂൾ കവാടത്തിൽ നിന്ന് സ്വീകരിച്ച് അതാത് ക്ലാസ് റൂമിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് സമ്മാനപ്പൊതികൾ നൽകി. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് ചിത്രരചന നടത്തി. തുടർന്ന് കോവിഡ് കാലഘട്ടത്തിലെ കുട്ടികളുടെ അനുഭവങ്ങൾ പങ്കു വെച്ചു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളെ രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് വിടുകയും  ചെയ്തു

അതിജീവനം


കീച്ചേരി :ഗവ.യു.പി.എസ് . കീച്ചേരി കോവിഡ് എന്ന ഈ മഹാമാരിയുടെ കാലത്ത് നാല് ചുവരുകൾക്കുള്ളിൽ അകപ്പെട്ടു പോയ നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികോല്ലാസത്തിന് പ്രാമുഖ്യം നൽകി കൊണ്ട്  കുട്ടികളിലെ വിവിധങ്ങളായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഓരോരുത്തരേയും  ക്ലാസ്സ് റൂം അന്തരീക്ഷത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ 'അതിജീവനം' എന്ന ഈ പരിപാടിയിലൂടെ  നടത്താൻ സാധിച്ചു .

പ്രീപ്രൈമറി പ്രവേശനോത്സവം(ഫെബ്രുവരി 16 )


കീച്ചേരി :2021 -2022 വർഷത്തെ പ്രീപ്രൈമറി  പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി എൽസി ടീച്ചർ എല്ലാ കൊച്ചു കുരുന്നുകളെയും സ്വാഗതം ചെയ്തു .വളരെ വർണശമ്പളമായി  ക്ലാസ് മുറികൾ അലങ്കരിച്ചു കൊണ്ടും കൂടിയാണ് അധ്യാപകർ കുട്ടികളെ വരവേറ്റത് .

മാതൃ ഭാഷ ദിനാചരണം(ഫെബ്രുവരി 21 )


കീച്ചേരി :ഗവ.യു.പി എസ് കീച്ചേരിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി യമുന പി.നായർ മാതൃഭാഷാ ദിനത്തെക്കുറിച്ചും, കുട്ടിക ളുടെ വൈകാരിക വികസനത്തിൽ നിർണായകമായ പങ്ക് ഭാഷകൾക്കുണ്ട് എന്നതിനെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി  അജ്മിന മലയാള ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരക്കാർഡ് നിർമ്മിക്കുകയും അക്ഷര വൃക്ഷം ഉണ്ടാക്കുകയും ചെയ്തു.

ശാസ്ത്ര ദിനം (ഫെബ്രുവരി 28)



കീച്ചേരി :സയൻസ് ക്ലബ്ബിന്റെ ഭാഗമായി ശാസ്ത്ര ദിനം വരെ വിപുലമായി സ്കൂളിൽ ആഘോഷിച്ചു . ശാസ്തദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സയൻസ് നിത്യ ജീവിതത്തിലെ പങ്കിനെ കുറിച്ചും ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയ മാളവിക സുരേഷ് പ്രസംഗിച്ചു. മാത്രവുമല്ല എല്ലാകുട്ടികളും പോസ്റ്റർ നിർമാണം നടത്തുകയും ചെയ്തു."സയൻസ് വിത്ത് മാജിക് " എന്ന വിഷയവും ആയി ബന്ധപെട്ടു കുട്ടികൾ ധാരാളം രസകരമായ പരീക്ഷണങ്ങൾ അസംബ്ലി യിൽ ചെയ്തു  കാണിച്ചു .

L S S -U  S S  പരീക്ഷാഫലം

കീച്ചേരി : L P  , U  P  ക്ലാസ്സിലെ കുട്ടികളുടെ പഠന നേട്ടങ്ങൾ പ്രകടിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ്‌  നടത്തുന്ന ഏറ്റവും പ്രധാന പരീക്ഷയാണ് .നാലാം ക്ലാസ്സിലെ കുട്ടികളാണ് L S  S  പരീക്ഷ എഴുതുന്നത് .U S S  എഴുതുന്നത് ഏഴാം ക്ലാസ്സിലെ കുട്ടികളും .ആദ്യം പ്രീ ടെസ്റ്റ് നടത്തി കുട്ടികളെ തെരഞ്ഞെടുക്കുന്നു .അതിനു ശേഷം അധ്യാപകാരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നൽകുന്നു.നിരന്തര പരിശീലനം നൽകി കുട്ടികളെ പരീക്ഷ്യ്ക്ക് പ്രാപ്തരാക്കുന്നു .2020 -2021  അധ്യയന വർഷത്തിൽ ഇമ എൻ വി ,തുളസീകൃഷ്ണൻ ഇ എച് എന്നി കുട്ടികൾക്ക് യു എസ് എസ് നും അനസ്യ  സുനിൽ ,കരൺ അജിത് എന്നീ  കുട്ടികൾക്ക് എൽ എസ്  എസ് ഉം നേടാനായി .

സ്കൂൾ വാർത്തകൾ 2022-2023


ഉത്സവാന്തരീക്ഷത്തിൽ  പ്രവേശനോത്സവം

         2022-23  അധ്യയന വർഷത്തിന് ആരംഭം കുറിക്കാൻ ഗവ .യു പി എസ് കീച്ചേരി  വർണാഭമായ ആഘോഷത്തോടെ കുട്ടികളെ ജൂൺ ഒന്നിന്  വരവേറ്റു .കുട്ടികളെ വിദ്യാലയ കവാടത്തിൽ നിന്ന് തന്നെ അധ്യാപകരും പി ടി എ പ്രതിനിധികളും സ്വീകരിച്ചു .കോവിഡ് മഹാമാരിയ്ക്ക് ശേഷം വീണ്ടും അധ്യയന വർഷം  ആരംഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു  കുട്ടികളും രക്ഷിതാക്കളും .

                                      ഈശ്വര പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി പി പി സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ശ്രീ രാജൻ പാണാട്ടിൽ അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സജീവ് പ്രവേശനോത്സവത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് ,പൂർവ വിദ്യാർത്ഥി ശ്രീ കുര്യാക്കോസ് ആശംസകൾ അർപ്പിച്ചു .തുടർന്ന് പുതിയ കുട്ടികൾക്കു സമ്മാനപ്പൊതി ,ബാഡ്ജ് എന്നിവ നൽകി .പഞ്ചായത്തിന്റെ വകയായി നൽകിയ മധുര പലഹാരവും നല്കാൻ സാധിച്ചു.S R G കൺവീനർ ശ്രീ  സെയ്ജി മോൾ എം പി കൃതജ്ഞത അർപ്പിച്ചു .

വായനാവാരാചരണം

      ഒരാഴ്ച നീണ്ടു നിന്ന വായന വാരാചരണം ജി യു പി എസ്  കീച്ചേരി സ്കൂളിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം സീനിയർ അസിസ്റ്റന്റ് ശ്രീമതി യമുന പി നായർ നിർവഹിച്ചു .ആശംസകൾ ബഹു പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് അർപ്പിച്ചു .എസ്  ആർ ജി കൺവീനർ ശ്രീമതി സെയ് ജി മോൾ എം പി കൃതജ്ഞത അർപ്പിച്ചു.

                 സ്കൂൾ തലത്തിലും ക്ലാസ്സ്‌ തലത്തിലും ആയാണ്  വായന ദിനാചരണം സംഘടിപ്പിച്ചത് .ഓരോ കുട്ടികളിലും വായനയുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലായിരുന്നു എല്ലാ പരിപാടികളും.വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്ശനം,പി എൻ പണിക്കർ അനുസ്മരണം,കവിപരിചയം ,കവിത,പ്രസംഗം,ക്വിസ് ,ഡിജിറ്റൽ വായന തുടങ്ങി പലവിധ പരിപാടികളാണ് നടത്തിയത് .

സ്വാതന്ത്ര്യ ദിനാഘോഷം (ആഗസ്റ്റ്  15 )

കീച്ചേരി ഗവണ്മെന്റ് യു പി സ്കൂളിൽ 75 -ആം  സ്വാത്രന്ത്യദിനാഘോഷം പൂർവാധികം ഭംഗിയായി സ്കൂൾ അങ്കണത്തിൽ വചു നടത്തി.സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി എൽസി പി പി രാവിലെ 9 മണിക്ക് പതാക ഉയർത്തി .തുടർന്ന് വർണശബളമായ റാലി നടത്തി .പിന്നീട് വിശിഷ്ട അതിഥിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ ശ്രീ ഭാസ്കരൻ സാറിനെ പൊന്നാടയണിയിച്ചു .തുടർന്ന് "സ്വാതന്ത്രത്തിന്റെ കൈയ്യൊപ്പ്‌ "ഉത്‌ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് എം ചന്ദ്രൻ ,വാർഡ് മെമ്പർ ശ്രീ രാജൻ പാണാട്ടിൽ ,ആമ്പലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മീറ്റി ചെയർമാൻ   ശ്രീ ബഷീർ സർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു .വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി .പായസ വിതരണവും നടന്നു.ചടങ്ങിൽ ശ്രീമതി ശാരു വി എസ് നന്ദി അർപ്പിച്ചു .

ഓണാഘോഷം (സെപ്റ്റംബർ 2)

2022 -2023 അക്കാദമിക  വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 -ആം തിയതി സ്കൂളിൽ വച്ചു   നടത്തി. ക്ലാസ് ടീച്ചേഴ്സും കുട്ടികളും ഓണ വേഷമണിഞ്ഞ വിവിധതരം  പരിപാടികൾ അവതരിപ്പിച്ച് കുടുംബസമേതം   ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.  ഓണപ്പാട്ട്, പ്രസംഗം, നാടൻ പാട്ട് , നൃത്തം എന്നിങ്ങനെ വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികളുടെ കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ അവരവർ വരച്ച ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തു.കുട്ടികളുടെ ഓണപൂക്കള മത്സരവും നടന്നു .കൂടാതെ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു .


ജി യു പി എസ്  കീച്ചേരി സ്കൂളിന് സ്കൂൾ വിക്കി പുരസ്‌കാരം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂളുകളെ കുറിച്ചുള്ള ഓൺലൈൻ പോർട്ടൽ ആയ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയ പ്രവർത്തങ്ങൾ പരിഗണിച്ചു കീച്ചേരി ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളിന് ലഭിച്ചു . ജില്ലാതലത്തിൽ തിരഞ്ഞെടുക്കപെട്ട മികച്ച സ്കൂളുകൾക്കാണ് അനുമോദനം ലഭിച്ചത് .കൈറ്റ്  എറണാകുളം ജില്ലാ ആസ്ഥാനമായ റീജിയണൽ റിസോഴ്സ് സെന്ററിൽ നടന്ന ചടങ്ങിൽ കൈറ്റ് ജില്ലാ കോഓർഡിനേറ്റർ ശ്രീമതി  സ്വപ്ന ജെ നായർ പ്രശസ്തി പത്രം സമ്മാനിച്ചു .സ്കൂൾ S I TC  ശ്രീമതി  ശരണ്യ കൃഷ്ണ കെ ഏറ്റുവാങ്ങി .

കൈറ്റ് ജില്ലാ കോഓർഡിനേറ്റർ സ്വപ്ന ജെ നായറിൽ നിന്നും സ്കൂൾ S I T C ശ്രീമതി  ശരണ്യ കൃഷ്ണ കെ  പ്രശസ്തി പത്രം ഏറ്റുവാങ്ങുന്നു .

ഹിന്ദി ദിവസ്

കീച്ചേരി :ദേശീയ ഹിന്ദി ദിനവുമായി ബന്ധപെട്ട്  ജി യു പി എസ്  കീച്ചേരി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു .പരിപാടിയോടനുബന്ധിച്ചു പ്രധാനാധ്യാപിക ശ്രീമതി എൽസി പി പി ഹിന്ദി കൈയെഴുത്തുമാസിക പ്രകാശനം ചെയ്തു .പോസ്റ്റർ രചന ,പാവകളി ,കുട്ടികളുടെ കലാപരിപാടികൾ എന്നിവ അവതരിപ്പിക്കുകയുണ്ടായി .






പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം

കീച്ചേരി: സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ ശ്രീ.രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക ശ്രീമതി സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ ശ്രീ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.