ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/വായന പക്ഷാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
വായന പക്ഷാചരണം

വായന പക്ഷാചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്. ജൂൺ 19 ന് കവിയും നാടക പ്രവർത്തകനുമായ അഖിലൻ ചെറുകോട് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾക്കായി വായനാദിന പ്രതിജ്ഞ, പുസ്തക പരിചയം എന്നിവ നൽകി. പക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ കയ്യെഴുത്ത് മാസികകളുടെ നിർമ്മാണം, ലിറ്റിൽ മാഗസിനുകളുടെ പ്രകാശനം, പുസ്തക പ്രദർശനം, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, ക്ലാസ് റൂം ലൈബ്രറി ഫലപ്രദമാക്കൽ എന്നിവ സംഘടിപ്പിച്ചു. സീനിയർ അധ്യാപിക എം.ആർ. സൗമ്യ അധ്യാപകരായ അനൂപ് എ ആർ, വി പി മായ, പി എസ് ഗീത, കെ ബിന്ദു പോൾ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ എം എൽ ധന്യ നന്ദിയും പറഞ്ഞു.