ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന മഹാമാരി

നമുക്കറിയാം കഴിഞ്ഞ ഏതാനും മാസങ്ങളായി കൊറോണ അഥവാ കോവിഡ് 19 എന്ന ഒരു മഹാമാരി ലോകത്തെത്തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് കൊറോണക്ക് ഇരയായത്. ലോകത്തുടനീളം, ഇന്നത്തെ സമൂഹത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഭയക്കുന്ന ഒരു ഭീകരമായ വൈറസാണിത്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു തരം വൈറസുകളാണിവ, സാധാരണ ജലദോഷപ്പനി മുതൽ സിവിൽ അക്യൂട്ട്, സാർസ്, മെർസ്, കോവിഡ് 19 എന്നിവ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരുകൂട്ടം വൈറസുകളാണിവ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ഇത് ബാധിക്കുന്നു. 1937ലാണ് ആദ്യമായി പക്ഷികളിൽ വൈറസിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി യിരുന്നു. എന്നാലിന്ന് ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് അതിവേഗം വ്യാപിച്ചിരിക്കുകയാണ്. ഇപ്പോൾ ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസ് ഇതിൽനിന്നും അൽപ്പം വ്യത്യസ്തമായ ജനിതകമാറ്റം വന്ന പുതിയതരം വൈറസാണ്. സാധാരണ ജലദോഷപ്പനിയെപ്പോലെ ശ്വാസകോശനാളികളെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പ്രതിരോധശേഷി കുറവായ കുട്ടികൾ , പ്രായമായവർ എന്നിവരിൽ വൈറസ് പെട്ടന്ന് പിടിമുറുക്കും. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യുന്നു. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് എത്താം. കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതു പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. ആരോഗ്യപ്രവർത്തകരും, കൊറോണ വൈറസ് രോഗമുള്ളവരെ പരിചരിക്കുന്നവരും മാത്രമേ സർജിക്കൽ മാസ്ക് ഉപയോഗിക്കേണ്ടത്.ഒരു പരിധി വരെ മാസ്‌ക്കുകൾ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ലോകത്ത് ആദ്യമായി കൊറോണ വൈറസിനെ സ്ഥിതീകരിച്ചത് ചൈനീസ് നഗരമായ വുഹാനിലാണ്. അമ്പത്തഞ്ചുവയസുകാരനായ ഒരു വ്യക്തിയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. 2019 നവംബർ 17 ന് ആണ് ഇത് സ്ഥിതീകരിച്ചത്. ഡിസംബർ മാസമായതോടെ ഒരാളില്നിന്നും മറ്റൊരാൾക്കെന്നവിധം വുഹാൻ നഗരത്തെ മുഴുവനായും കൊറോണ വൈറസ് ആക്രമിച്ചു.മാർച്ച് 2020 ആയതോടെ 18,000 കൊറോണ കേസുകൾ ലോകത്താകമാനം സ്ഥിതീകരിച്ചു. ഇതിനുപുറമെ 18,000 ആളുകൾ ചൈനയിൽ മാത്രം കൊറോണ വൈറസിന് ഇരയായി മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിതീകരിച്ചത് നമ്മുടെ കേരളത്തിലാണ്.തൃശ്ശൂരിൽ വുഹാനിൽ നിന്നുമെത്തിയ വിദ്യാർത്ഥികളിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. 2020 ജനുവരി 30 ന് ആണ് രോഗം സ്ഥിതീകരിച്ചത്. മാർച്ച്10 ആം തീയതി ആകുമ്പോഴേക്ക് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചു. മാർച്ച് 16 തിങ്കളാഴ്ച്ച ആകുമ്പോഴേക്കും രാജ്യത്ത് കോവിഡ് 19 സ്ഥിതീകരിച്ചത് 109 ആയി. ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ, 32 കേസുകളായിരുന്നു ഉള്ളത്. പിന്നീട് എല്ലാ പൊതുഗതാഗതങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. എല്ലാവരും വീട്ടിൽ തന്നെ അടച്ചിരിക്കണമെന്ന് അധികൃതർ അറിയിച്ചു. അവശ്യസാധനങ്ങൾ അല്ലാതുള്ള എല്ലാകടകളും അടച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് കടകൾ തുറന്ന് പ്രവർത്തിക്കുന്നത്. അഞ്ചിൽകൂടുതൽ ആളുകൾ പങ്കെടുക്കുന്ന പൊതുപരിപാടികളും ആഘോഷങ്ങളും നിർത്തിവെച്ചു. വിദേശത്തുനിന്ന് എത്തുന്നവർക്കും ഹോം ക്വാറന്റീൻപ്രഖ്യാപിച്ചു. ഇത്തരം നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഏറ്റവുമധികം കോവിഡ്-19 സ്ഥിതീകരിച്ചത് മഹാരാഷ്ട്രയിലാണ്. കാസർകോഡ് 34, കണ്ണൂർ 2 , കോഴിക്കോട് 1, കൊല്ലാം 1 എന്നിങ്ങനെയാണ് കണക്കുകൾ. ചിലരുടെ അശ്രദ്ധ കാരണം സംസ്ഥാനത്ത് കോവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യമുണ്ടായി. സംസ്ഥാന സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ കരുതലുള്ളവയായിരുന്നു. കൊച്ചുകുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെ ശുചിത്വത്തിന്റെ കാര്യത്തിൽ കൃത്യമായ കാഴ്ചപ്പാടുള്ളവരായിമാറി. “സ്റ്റേ ഹോം സ്റ്റേ സേഫ്” കോവിഡ്പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സംസ്ഥാനമാണ് നമ്മുടെ കൊച്ചുകേരളം. അത്രയും നല്ല പ്രവർത്തനമാണ് സർക്കാരും ആരോഗ്യപ്രവർത്തകരും ചെയ്തത്. ഇത് ലോകരാഷ്ട്രങ്ങൾക്കുതന്നെ മാതൃകയായി. വളരെ ശ്രേദ്ധേയമായി പ്രവർത്തനമാണ് വയനാട് ജില്ലാ കളക്ടർ ബഹു: അദീല അബ്ദുള്ള ഐഎഎസ് മാഡത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ സ്വീകരിച്ചത്. വയനാട്ടിൽ കോവിഡ് സ്ഥിതീകരിച്ച മൂന്നുപേരും ഇതിനോടകംതന്നെ ആശുപത്രിയിൽ എത്തി. വയനാട് ജില്ലയിലെ ആരോഗ്യപ്രവർത്തകർക്കും ജില്ലാ കളക്ടർക്കും ഒരു ബിഗ് സല്യൂട്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നുപോവുകയും “സ്റ്റേ ഹോം, സ്റ്റേ സേഫ്” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുകയും ചെയ്താൽ വരും ദിനങ്ങളിൽ കോവിഡ് എന്ന മഹാമാരിയെ തുടച്ചുനീക്കാൻ മാനവരാശിക്കാവും.

ഹസ്‍ബിയ
5-B ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം