ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ വാർഷികം

പാപ്പിനിശ്ശേരി ഗവ .വെൽഫയർ സ്‌കൂളിന്റെ അറുപത്തിനാലാം വാർഷികാഘോഷം മാർച്ച് 2 ശനിയാഴ്ച

നടന്നു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ സി ജിഷ ഉദ്‌ഘാടനം ചെയ്തു .പഞ്ചായത് പ്രസിഡന്റ് ശ്രീമതി സുശീല എ വി അധ്യക്ഷത വഹിച്ചു .ശ്രീ അഹ്മദ് പി സിറാജ് മുഖ്യാതിഥിയായി .കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി

പഠനോത്സവം

2024 മാർച്ച് 20 ന് പoനോത്സവം സംഘടിപ്പിച്ചു. ബി പി സി പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പഠന മികവുകളുടെ അവതരണവും പ്രദർശനവും ഗംഭീരമായി