ഗവ. വെൽഫെയർ യൂ.പി.സ്കൂൾ/ദിനാചരണങ്ങൾ/കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്


മികവുകൾ


സ്കൂൾ പാർലമെന്റ്

തെരഞ്ഞെടുപ്പിൻെറ എല്ലാ ഘട്ടങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് എല്ലാവർഷവും സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നു. വോട്ടിംഗ് മെഷിൻെറ ഡമ്മി ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

വിദ്യാലയം സമൂഹത്തിലേക്ക്

1.സർഗം@gwupst

വിദ്യാലയത്തെ സമൂഹവുമായി അടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2018 - 19 അധ്യയന വർഷം ആരംഭിച്ച പ്രോഗ്രാമാണ് ഇത്. തണ്ണിത്തോട്ടിലുള്ള വിദ്യാഭ്യാസ കാലം കഴിഞ്ഞ പ്രതിഭകളെ കണ്ടെത്തി ഈ ഗ്രൂപ്പിൽ അംഗമാക്കി. അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വാർഷികാഘോഷ വേളയിൽ അവസരം നൽകി. വാർഷികാഘോഷം രണ്ട് ദിവസത്തെ ആഘോഷ പരിപാടികളാക്കി.

2.പ്രതിഭകളെ ആദരിക്കൽ

                സർഗം@gwupst യുടെ ഭാഗമായി കണ്ടെത്തിയ പ്രതിഭകളെ അധ്യാപകരും വിദ്യാർഥികളും അവരുടെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.

3.പൂർവ്വ വിദ്യാർഥി സംഗമം.

          എല്ലാ വർഷവും വാർഷികാഘോഷ വേളയിൽ ഓരോ വർഷത്തെ പൂർവ്വ വിദ്യാർഥികളെ വീതം സ്കൂളിലേക്ക് സ്വീകരിച്ച് ആദരിച്ച് പോരുന്നു.

4. ഗുരുവന്ദനം

       അധ്യാപക ദിനത്തോടനുബന്ധിച്ച് നാട്ടിലുള്ള പൂർവ്വ അധ്യാപകരെ സ്കൂളിലെത്തിച്ച് ആദരിച്ച് പോരുന്നു.

പൊതുസ്ഥാപന സന്ദർശനം

   പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തണ്ണിത്തോട്ടിലുള്ള പൊതു സ്ഥാപനങ്ങളിൽ വിദ്യാർഥികളും അധ്യാപകരും സന്ദർശനം നടത്തി വിവരശേഖരണം നടത്തി