ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യവേദി

കുട്ടികളുടെ സർഗപരവും സാഹിത്യപരവുമായ ശേഷിയുടെ വികാസം ലക്ഷ്യമിടുന്ന വേദിയാണ് 'വിദ്യാരംഗം കലാ സാഹിത്യ വേദി'. കോവി ഡ് കാലമായിട്ടു പോലും  ഓൺലൈനിൽ കൂടി ഇതിന്റെ പ്രവർത്തനോദ്ഘാടനവും തുടർ പ്രവർത്തനങ്ങളും ഭംഗിയായി നടത്താൻ സാധിച്ചു

ഉദ്ഘാടന കർമ്മം 2021 ആഗസ്ത് 8 - ന് പ്രശസ്ത ഫിംഗർ പ്രിന്റ് കലാകാരൻ ശ്രീ ശരവൺ ബോധി നിർവഹിച്ചു. തദവസരത്തിൽ സ്കൂൾ പ്രതിഭകളുടെ കലാവിരുന്നും ഉണ്ടായിരുന്നു.

വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ തല മത്സരം നടത്തി. വിജയികളെ സബ് ജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു.

ബഷീർ ദിനാചരണം, ആശാൻ ദിനാചരണം എന്നിവ നടത്തി