ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന കുഞ്ഞു ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കുഞ്ഞു ഭീകരൻ

ഇന്ന് നമുക്ക് ഏറ്റവും പരിചയം ഉള്ള പേരാണ് കൊറോണ. എന്താണ് കൊറോണ വൈറസ് ? വൈറസിന് എന്തേ മരുന്നില്ലാത്തത് ?പരിണാമത്തിന്റെ ഒരു അബദ്ധം ആണ് വൈറസ്.ജീവനുണ്ടോ?-ഉണ്ട്. ജീവനില്ലേ? - ഇല്ല.ഭൂലോകത്തു കാണുന്ന ഒന്നിനും ഇല്ലാത്ത പ്രത്യേകത.ജീവനുള്ള ഒരു കോശത്തിൽ എത്തിയാൽ വൈറസിന് ജീവൻ വയ്ക്കും കോശത്തിൽ നിന്നും പുറത്തിറങ്ങിയാൽ ജീവൻ പോകും .ശ്വസിക്കില്ല,ആഹാരം കഴിക്കില്ല ,ഒന്നുമില്ല. വേണ്ടസാഹചര്യം കിട്ടുന്നതുവരെ എവിടെ വേണേലും തക്കം നോക്കി ഇരുന്നോളും.

"ഒരു അസാധാരണ ജന്മം"

വൈറസ് എന്നാൽ പൊതിഞ്ഞുവച്ചിരിക്കുന്ന ഒരു DNA അല്ലെങ്കിൽ RNA മാത്രമാണ് .ജീവനുള്ള കോശത്തെ കാണുമ്പോൾ ഇവൻ ഉണരും പിന്നെയങ്ങോട്ട് വലിയ ബഹളമാണ് .നമ്മുടെ ശരീരത്തിലെ കോശത്തിന്റെ പുറത്തു ചാടിക്കയറും . ചുറ്റുമുള്ള കാലുകൾ പോലുള്ള തന്തുക്കൾ കൊണ്ട് കോശത്തിന്റെ പുറത്തു പറ്റിപ്പിടിച്ചിരിക്കും.ചത്താലും വിടില്ല .ശേഷം പലതായി വിഭജിച് കോശം നിറയെ കൂടു കൂടും അങ്ങനെ കോശം നിറയെ പുതിയ വൈറസുകളെ കൊണ്ട് നിറയ്ക്കും .പിന്നെ എല്ലാവരും ജാഥയായി പൊട്ടിത്തെറിച്ചു പുറത്തിറങ്ങും.പിന്നെ മറ്റു കോശങ്ങളെ ആക്രമിക്കാൻ തുടങ്ങും . ഇപ്പോൾ മനസ്സിലായില്ലേ ഈ വൈറസ് ആരാണെന്ന് ?


അവന്നൊരു "കുഞ്ഞു ഭീകരനാണ് “
നീലാംബരി എം എസ്
ക്ലാസ് 4 ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം