ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ എന്താണ് കൊറോണ വൈറസ് ?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ വൈറസ് ?

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് മൂന്നു മാസം കൊണ്ട് ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ച കഴിഞ്ഞു. നിലവിൽ രോഗം ജീവനെടുത്തവരുടെ എണ്ണം പതിനായിരം കടന്നു. കോവിഡ് 19 എന് ലോകാരോഗ്യ സംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ എടുത്തത് ഇറ്റലിയിലാണ്.

കോവിഡ് 19 ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. ചൈനയിൽ നിന്നെത്തിയ മൂന്നു വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയത്. ലോകത്തെ കുറിച്ച ആഗോള തലത്തിൽ സൂചന ലഭിച്ച ഉടൻ തന്നെ കേരള ആരോഗ്യ വകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു. സാധാരണ ജലദോഷ പണി മുതൽ സാർസ് ( സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം) മെർസ് ( വിസിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) ന്യൂമോണിയ എന്നിവ വരെ ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ ആണ് കൊറോണ വൈറസുകൾ എന്ന് പൊതുവെ അറിയപ്പെടുന്നത്. ഇവ RNA വൈറസ് കുടുംബത്തിൽ ഉൾപ്പെടുന്നു. 1937 കളിലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിന്റെ ആകൃതിയിലാണ് കാണുന്നത്. ഗോളാകൃതിയിൽ കൂർത്ത അഗ്രമുള്ള ഇവയുടെ ആ രൂപഘടന മൂലമാണ് വൈറസിന് ആ പേര് വന്നത്.

അമേയ എ ആർ
ക്ലാസ് 3 ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം