ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ ക്ലബ്ബ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട് .വായനാ ദിനമായ ജൂൺ 19 വിവിധങ്ങളായ പരിപാടികളാൽ സമൃദ്ധമായി ആഘോഷിക്കുന്നു. 2021ലെ വയനാദിനം പ്രശസ്ത കവി ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഉദ്ഘാടനം ചെയ്യുകയും ശേഷം കുട്ടികളുമായി സംവദിക്കുകയും ചെയ്തു.കോവിഡ് കാലത്ത് കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിക്കുന്നതിനായി പുസ്തക വണ്ടി എന്ന ഒരു പരിപാടി നടത്തുകയുണ്ടായി.  കുട്ടികളുടെ വീടുകളിൽ പുസ്തകങ്ങൾ സ്കൂൾ ബസ്സിൽ  എത്തിക്കുകയും അവ വായിച്ചതിനുശേഷം തിരികെ സ്കൂളിൽ എത്തിക്കുകയും ചെയ്യുന്ന പരിപാടി  ആയിരുന്നു ഇത്. പ്രശസ്ത എഴുത്തുകാരൻ ശ്രീ ബെന്യാമിൻ ആണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്