ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തിരുമേനി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
                            ''''''തിരുമകൾ''''

കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ ഒരു കിഴക്കൻ മലയോര ഗ്രാമമാണ് തിരുമേനി.കൊട്ടത്തലച്ചി മലയുടേയും . തേവരു കുന്നിന്റേയും മടിത്തട്ട്. കാർഷിക സമൃദ്ധിയുടെ വിളനിലം. ഹരിതാഭമായ ഈ ഗ്രാമത്തിന് തിരുമേനി ' എന്ന് പേര് വന്നത് ,പണ്ട് ഇവിടെ ധാരാളം തിരുമേനിമാർ വസിച്ചിരുന്നുവെന്ന് പഴമക്കാർ പറയുന്നു. കൂറ്റൻ മരങ്ങളും കളകളം പാടി പതഞ്ഞൊഴുകുന്ന പുഴയും തിരുമേനി ക്കാരുടെ വരദാനങ്ങളാണ്.

                 നിരവധി പൊതു സ്ഥാപനങ്ങൾ ക്ഷേത്രങ്ങൾ, പള്ളികൾ തുടങ്ങിയവ ഈ നാടിന്റെ പ്രൗഢി വിളിച്ചോതുന്നു. കോക്കടവ് ശിവക്ഷേത്രം. ചട്ടിയൂർക്കാവ് ക്ഷേത്രം , കാവേരി കുളം ക്ഷേത്രം മുതലയവ ഇവയിൽ പ്രസിദ്ധമാണ്.സെന്റ് ആന്റണീസ് പള്ളി, സെന്റ് മേരീസ് മലങ്കര സുറിയാനി പള്ളി ഇവയും പ്രസിദ്ധങ്ങളത്രേ.തിരുമേനി ഹയർ സെക്കണ്ടറി സ്കൂൾ , SNDP LP സ്കൂൾ ,വില്ലേജ് ഓഫിസ്, പോസ്റ്റ് ഓഫീസ്, SBI , അക്ഷയ കേന്ദ്രം ഹോമിയോ , ആയുർവേദ ആശുപത്രി തുടങ്ങിയവ പൊതു സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ടവയാണ്.പ്രകൃതി ഭംഗി കൊണ്ടും ഗ്രാമീണ ത്തനിമ കൊണ്ടും മുൻപന്തിയിലാണ് മനോഹരമായ എന്റെ ഗ്രാമം