ഗവ:എൽ പി എസ്സ് അയിരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

അയിരൂർ ഗവ.എൽ.പി.സ്ക്കൂൾ സ്ഥാപിതമായത് 1875-ൽ ആണ്.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സ്ഥാപിതമായതാണ്.

ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.ഇപ്പോഴും

പെൺപള്ളിക്കൂടം" എന്ന പേരിലാണ് ഈ സ്ക്കൂൾ നാട്ടിൽ അറിയപ്പെടുന്നത്.

അയിരുകൾ ഉളള നാടെന്നും ',’ ആര്യൻമാരുടെ ഊരെന്നും'

പഴമക്കാർ വിശ്വസിക്കുന്ന പല ഐതിഹ്യങ്ങളും ഉളള ഒരു കൊച്ചുഗ്രാമമാണ്

അയിരൂർ. ഇപ്പോൾ 'കഥകളി ഗ്രാമം ' എന്നറിയപ്പെടുന്നു.

ഞങ്ങളുടെ ഈ മുത്തശ്ശി വിദ്യാലയം ഇന്ന് സംസ്ഥാനതലത്തിലും

ദേശീയതലത്തിലും അറിയപ്പെടുന്ന സ്ക്കൂളായി മാറിയിരിക്കുന്നു.അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ മുത്തശ്ശി വിദ്യാലയത്തിന് ജീവൻ പകർന്നു നൽകിയതും

പ്രശസ്തിയിലേക്കുയർത്തിയതും 2005-ൽ സ്ക്കൂളിലേക്കു പ്രഥമാധ്യാപികയായി

വന്ന ശ്രീമതി. ഉഷാകുമാരി ടീച്ചറും നിലവിലുണ്ടായിരുന്ന രണ്ട് അധ്യാപികമാരും രക്ഷാകർത്തൃകൂട്ടായ്മയുമാണ്.