ഗവ എച്ച് എസ് അഴീക്കോട്/അക്ഷരവൃക്ഷം/കാലത്തിന്റെ കൈകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാലത്തിന്റെ കൈകൾ

അകലങ്ങളിൽ എത്ര എത്ര ജീവനുകൾ മണ്ണടിയുന്നു
എത്ര എത്ര ജീവന്റെ തേങ്ങലുകൾ കാതടപ്പിക്കുന്നു
വിഫലമായ അധ്വാനത്തിന്റെ നെടുവീർപ്പുകൾ
ഡോക്ടർമാർ, നേഴ്‌സുമാർ
വിലപിക്കുന്നു ബന്ധുക്കൾ, മിത്രങ്ങൾ.
കൊറോണയുടെ ഒളിയാക്രമണം കേട്ട്
അസ്വസ്ഥയായി ഇരിക്കുന്നു ഞാൻ.
വീടിന്റെ അകത്തളങ്ങളിൽ ദുഖിതയായി
എങ്കിലും ഞാൻ അറിഞ്ഞീടുന്നു
സ്നേഹത്തിന്റെ ഒരുമയുടെ വില
ഒരു വശം തേങ്ങലുകളുടെ കാഴ്ചകൾ
മറുവശം സ്നേഹത്തിന്റെ വിത്തുകൾ
കോവിഡെ പെയ്യുന്നു നീ കാലത്തിന്റെ കൈകളിലൂടെ
 

ലക്ഷ്മിശ്രീ
9A ജിഎച്ച്എസ്എസ് അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത