ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ അമ്മയെന്ന മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയെന്ന മാലാഖ

ലോക്ഡൗൺ ആയതുകൊണ്ട് പുറത്തിറങ്ങാൻ പറ്റുന്നില്ല. അതിനാൽ സഹികെട്ടിരിക്കുകയാണ് എല്ലാവരും .ഒരു ദിവസം രാത്രി വീട്ടിൽ നിന്നും പുറത്തിറങ്ങാൻ വാശി പിടിക്കുകയാണ് മകൻ.അമ്മ എത്ര പറഞ്ഞിട്ടും അവൻ അമ്മയുടെ വാക്കുകൾ കേട്ടില്ല. ആ വഴക്കിനിടയിൽ അവന്റെ ഫോൺ മുഴങ്ങുന്നുണ്ടായിരുന്നു .ദേഷ്യത്തോടെ അവൻ ഫോൺ എടുത്തു .അവന്റെ ചങ്ങാതി ആയിരുന്നു .എടാ നീ ഇറങ്ങിയില്ലേ? അവൻ അമ്മയോട് തർക്കിച്ച് പുറത്തിറങ്ങി .അവൻ അവന്റെ ബൈക്ക് എടുത്തു ചങ്ങാതിയെ വിളിച്ചു .എടാ നീ എവിടെയാ? പറഞ്ഞ കാര്യങ്ങളൊക്കെ ശരിയായോ? അമ്മയ്ക്ക് ആ സംഭാഷണത്തിൽ നിന്നും മനസ്സിലായി മദ്യപിക്കാൻ ആണെന്ന്. അമ്മ കിടന്നോ. ഞാൻ കഴിച്ചിട്ടേ വരു എന്ന് പറഞ്ഞ് അവൻ ഇറങ്ങി .അച്ഛൻ മരിച്ചതിനു ശേഷം ഒരു കുറവും ആ അമ്മ മകന് വരുത്തിയിട്ടില്ല .അവൻ തന്റെ ബൈക്ക് എടുത്ത് ചീറിപ്പാഞ്ഞു പോയി .ആ ബൈക്കിന്റെ വേഗതയെക്കാളധികത്തിൽ ആ അമ്മയുടെ മനസ്സ് പിടയുന്നുണ്ടായിരുന്നു. മറുത്തൊന്നും പറയാതെ അമ്മ മൂകയായി നിന്നു. അതേസമയം മകൻ ചങ്ങാതിമാരുടെ കൂടെ കൂട്ടുകയായിരുന്നു. പക്ഷേ അവരുടെ കയ്യിൽ മദ്യവും ഇല്ല ഭക്ഷണവും ഇല്ല .ലോക്ക്ഡൗൺ ആണല്ലോ .അങ്ങനെ അവൻ വീട്ടിലെത്തി .ഇരുട്ടിനേക്കാൾ ഉപരി അവന് വിശപ്പുകൊണ്ട് കണ്ണ് കാണുന്നുണ്ടായിരുന്നില്ല. ലൈറ്റ് ഇട്ടപ്പോൾ തീൻ മേശക്ക് മുകളിൽ ഉറങ്ങുന്ന അമ്മ എഴുന്നേറ്റു. മോൻ വന്നോ? എനിക്കറിയാം മോൻ എവിടെ നിന്നു ഭക്ഷണം കഴിച്ചാലും എൻറെ ഒപ്പമിരുന്ന് കഴിക്കാതെ ഉറങ്ങില്ല എന്ന് .ആയിരം വട്ടം അവൻ അവനോടു തന്നെ ചോദിച്ചു ഞാൻ എത്ര ഭാഗ്യവാനാണെന്ന് ? അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു .നീ വല്ലതും കഴിച്ചിരുന്നോ? മകൻ പറഞ്ഞു ലോക്ക് ഡൗൺ കാരണം……..അമ്മയ്ക്ക് കാര്യം മനസ്സിലായി .അമ്മ തമാശയായി പറഞ്ഞു .ഒരു ലോക്ക്ഡൗണിനും അമ്മമാരുടെ മാതൃത്വത്തിനും വാത്സല്യത്തിനും ലോക്ക് ഇടാൻ സാധിക്കില്ല .പക്ഷേ ആ വാക്കുകൾ അവന്റെ മനസ്സിൽ തട്ടി അവന് അതൊരു തിരിച്ചറിവ് നൽകി. അവൻ മനസ്സിൽ ആലോചിച്ചു ഞാൻ ആദ്യമായിട്ടാണ് ചിറകില്ലാത്ത മാലാഖയെ കാണുന്നത് എൻറെ "അമ്മ എന്ന മാലാഖ"

ആവണി
8 G ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ