ഗവ എൽ പി എസ് അരുണാപുരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

© 1 മുതൽ 4 വരെയുള്ള ഓരോ ക്ലാസിലും കുട്ടി പ്രതീക്ഷിത നിലവാരത്തിലുള്ള ധാരണകളും ശേഷികളും നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുന്നു ഒപ്പം മതനിരപേക്ഷ ജനാധിപത്യ സംസ്കാരം വികസിക്കാൻ ആവശ്യമായ മൂല്യബോധം സൃഷ്ടിക്കപ്പെടുന്നു.

©  എല്ലാ കുട്ടികൾക്കും പഠനത്തിനും വികാസത്തിനും തുല്യ അവസരങ്ങൾ ഉണ്ടാക്കുന്നു സ്വന്തം കഴിവുകൾ കണ്ടെത്തി അവ ഉയർന്ന തരത്തിലേക്ക് എത്തിക്കാനും പരിമിതികൾ മറികടക്കാൻ ഉള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു.

©  ശാരീരിക മാനസിക വൈകാരിക ആരോഗ്യം ഉറപ്പാക്കുന്നു..

©  മാതൃഭാഷ ക്കൊപ്പം ഇംഗ്ലീഷ് ഭാഷയിൽ ഉയർന്ന ശേഷി കൈവരിക്കാൻ ആവശ്യമായ  പരിശീലനം.

©  വിദ്യാലയ പ്രവർത്തനങ്ങൾക്ക് പിന്തുണയും ശ്രദ്ധയും ഉറപ്പാക്കാൻ ജനകീയ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നു.

©  സംഘ പഠനം ഉൾപ്പെടെയുള്ള  വൈവിധ്യ മാർന്ന  മാർഗ്ഗങ്ങളിലൂടെ ആർജ്ജിക്കുന്ന അറിവുകളെയും കഴിവുകളെയും വ്യക്തിഗതമായി വിലയിരുത്തുന്ന രീതി അവലംബിക്കുന്നു.

©  തുടർച്ചയായതും സമഗ്രവുമായ മൂല്യ നിർണയ പ്രക്രിയ വിലയിരുത്തലിന്റെ   അഭിഭാജ്യ ഘടകമായി മാറുന്നു.

©  പഠനത്തെ പരിസരബന്ധിയും  ജീവിതഗന്ധി യും  ആക്കുവാൻആവാസപരിസര സാധ്യതകൾ പരമാവധി പ്രയോജന പെടുത്തുകയും അതുവഴി സ്കൂൾ ക്യാമ്പസിനെ ഒരു പാഠപുസ്തകമാക്കി വികസിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി സ്കൂൾ ക്യാമ്പസ് ജൈവവൈവിധ്യ ഉദ്യാനമാക്കിമാറ്റി പ്രവർത്തിക്കുന്നു.

©  പാരിസ്ഥിതിക അവബോധം സാമൂഹിക അവബോധം മാലിന്യനിർമാർജന അവബോധം വിമർശന അവബോധം  എന്നിവ ഉളവാക്കാൻ ആവശ്യമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു.

©  പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ ആധുനിക ശാസ്ത്ര-സാങ്കേതിക വിവര വിദ്യ സാധ്യതകൾ പഠന പ്രവർത്തനത്തിനായി വിനിയോഗിക്കുന്നു.