ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/കൊറോണയകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയകറ്റാം

കൂട്ടരേ നിങ്ങൾ കേട്ടിട്ടുണ്ടോ
കൊറോണയെന്ന ഭീകരനെ
വുഹാനിൽ നിന്നും അതിർത്തി കടന്ന്
എത്തീ നമ്മുടെ നാട്ടിലവൻ

ഒരേ മനസ്സായി ജാഗ്രതയോടെ
ഒന്നായ് നമുക്ക് പോരാടാം
സോപ്പും വെള്ളവും ഉപയോഗിച്ച്
ഇടക്കിടെ കൈകൾ കഴുകീടാം

പരസ്പര അകലവും വ്യക്തിശുചിത്വവും
മാസ്ക് ധരിച്ച് പുറത്തിറങ്ങാം
മാലിന്യങ്ങൾ വലിച്ചെറിയാതങ്ങനെ
വീടും പരിസരവും വെടിപ്പാക്കാം.

ആഹാരത്തിന് മുമ്പും പിമ്പും
കയ്യും വായും കഴുകേണം
ഇവയെല്ലാം നാം പാലിച്ചീടുകിൽ
പ്രതിരോധിക്കാം കൊറോണയെ.

ശിവനന്ദ എസ്
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത