ഗവ എൽ വി എൽ പി എസ് ആലപ്ര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ സ്കൂളിന്റെ ചരിത്രത്തിലേക്ക്  ഒന്ന് തിരിഞ്ഞു നോക്കിയാൽ ഭൗതിക വിദ്യാഭ്യാസരംഗങ്ങളിൽ വളരെയധികം പുരോഗതി നേടിയിട്ടുള്ളതായി കാണുവാൻ കഴിയും.ശ്രീ.രാഘവൻ നായർ വാഴക്കുന്നത്ത്,ശ്രീ കുഞ്ചുപണിക്കർ കരിമ്പനാക്കുഴി ,ശ്രീ കുഞ്ചു നായർ പുത്തൻപുരക്കൽ തുങ്ങിയവർ ഈ സരസ്വതി ക്ഷേത്രത്തിനായി പ്രവർത്തിച്ച മഹത് വ്യക്തിത്വങ്ങൾ ആണ്.ബാലാരിഷ്ടതകൾ പിന്നിട്ട് കൗമാരത്തിലേക്കും യൗവ്വനത്തിലേക്കും കടന്ന ഈ വിദ്യാലയം അനേകായിരം ജീവിതങ്ങൾക്ക് ഊടും പാവും നല്കിക്കൊണ്ടിരിക്കുകയാണ്.

1960 കൾ ഈ സ്കൂളിന്റെ വളർച്ചയുടെ കാലഘട്ടമായിരുന്നു. ഈ നാട്ടിലെ പ്രമുഖരായ ശ്രീ കുഞ്ഞുമീരാൻ സർ, ശ്രീ വർഗീസ് സർ തു‍ടങ്ങിയ അധ്യാപകരുടെയും കർമ്മോന്മുഖരായ നാട്ടുകാരുടെയും പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തെ വളർച്ചയിലേക്ക് നയിച്ചു.പ്രഥമാധ്യാപകരായിരുന്ന ശ്രീ കേശവപിള്ള സർ,ശ്രീ കൃഷ്ണപിള്ള സർ,ശ്രീമതി നാണിയമ്മ ടീച്ചർ, ശ്രീമതി ഗൗരിയമ്മ ടീച്ചർ, ശ്രീമതി സാറാമ്മ ടീച്ചർ, ശ്രീ ജോസഫ് സർ,ശ്രീ കൃഷ്ണൻ നായർ സർ,ശ്രീ എം.അഹമ്മദ് സർ,ശ്രീ ഹസൻ സർ, ശ്രീ  പീരണ്ണ൯ സർ, ശ്രീമതി മേരി തോമസ് ടീച്ചർ,ശ്രീമതി സാറാ ബീവി ടീച്ചർ തുടങ്ങിയവരും ,അവരുടെ സഹപ്രവർത്തകരായി പ്രവർത്തിച്ച അധ്യാപകരും ഈ കാലഘട്ടങ്ങളിലെ പി.ടി. എ പ്രസിഡന്റുമാർ കമ്മറ്റി അംഗങ്ങളും ഈ സ്കൂളിന്റെ ഭൗതികവും വിദ്യാഭ്യാസപരവുമായ അഭിവൃത്തിക്ക് ചുക്കാൻ പിടിച്ചവർ ആണ്.

നവതി കഴിഞ്ഞ ഈ വിദ്യാലയ മുത്തശ്ശി പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ കറുകച്ചാൽ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.