ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കായികമേഖല

മുൻ കായികദ്ധ്യാപകൻ ശ്രീ തങ്കമണി

1980 മെയ് 18 വരെ ഗവൺമെൻറ് എൽപിഎസ് ആയിരുന്നു ഈ വിദ്യാലയം 1980 മെയ് 19 നാണ് ഈ സ്കൂൾ യുപി വിഭാഗം ആയി അപ്ഗ്രേഡ് ചെയ്തത് 1981 ഓഗസ്റ്റ് മാസത്തിൽ ഗവൺമെൻറ് എച്ച് എസ് ആയി അപ്ഗ്രേഡ് ചെയ്യുകയുണ്ടായി. അപ്ഗ്രേഡ് ചെയ്യാനുണ്ടായ കാരണം യുപി വിഭാഗം പഠനശേഷം പെൺകുട്ടികൾ തുടർ പഠനം നടത്തുന്നില്ല , എന്ന തിരിച്ചറിവാണ്.സ്കൂളിൽ എൽ പിയും ,യു പി യും ആയിരുന്നകാലത്തും സ്കൂൾ : കായിക മേഖലയ്ക്ക് വളരെ നല്ല ഊന്നൽ ആണ് നൽകിയിരുന്നത്.

പരിശീലകരും കായിക താരങ്ങളും

കായിക താരം ആർ സജീവൻ

1985 -87 കാലഘട്ടത്തിൽ ഇവിടെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ ഭാസ്കരപ്പണിയ്ക്കർ, അദ്ധ്യാപകരായിരുന്ന ശ്രീ സദാശിവൻ. ശ്രീ തങ്കമണി എന്നിവരുടെ താത്പര്യമാണ്‌ ഈ സ്കൂളിന്‌ കായികരംഗത്ത് ആദ്യമായി സ്ഥാനം നേടാൻ ഇടയാക്കിയത്‌. 1987ൽ അവർ നേടിയെടുത്ത ഖ്യാതി കെടാതെ സൂക്ഷിക്കുവാൻ പിന്നീടുവന്ന അദ്ധ്യാപകർക്കും കഴിഞ്ഞു എന്നതും പ്രസ്താവ്യമാണ്‌.1987 മുതൽ കായിക രംഗത്ത് ഈ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു.ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ശേഷവും കായിക മേഖലയ്ക്ക് വളരെ നല്ല പ്രാധാന്യം നൽകുകയും യുപി വിഭാഗം അദ്ധ്യാപകനായിരുന്ന ശ്രീ പി തങ്കമണിയ്ക്ക് കായിക മേഖലയുടെ ചുമതല നൽകുകയും അദ്ധ്യാപകരുടേയും, നാട്ടുകാരുടെയും ,പി ടി എ യുടേയും സഹകരണം സ്കൂളിനെ കായികമേഖലയിൽ രാജ്യം അറിയുന്ന സ്ക്കൂൾ ആക്കി മാറ്റി.പി.തങ്കമണി ( 1976 ആഗസ്റ്റ് മുതൽ 1990 വരെ കായിക മേഖലയുടെ ചുമതല ഏറ്റിരുന്നു.)അന്നത്തെ സ്കൂളിലെ മികച്ച കായിക താരങ്ങൾ ആയിരുന്നു രമാദേവി ജി എസ് , സതി, ഹേമലത .ബാബു എം.ഡി. സജീവൻ ആർ, യേശുദാസ് , സിന്ധു കെ.എസ്., ശശി, കുഞ്ഞുമോൾ ടി, ഷീബ, സുജമ്മ , മിനിമോൾ പി.പി, ബിന്ദു ,ചിത്രലേഖ, സുരേഷ് ബാബു, അങ്ങനെ നീണ്ട ഒരു നിര തന്നെ ഉണ്ടായിരുന്നു .1985 കണ്ണൂര് വച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് ആലപ്പുഴ ജില്ലാ സ്കൂൾ ടീം ആയിരുന്നു. ഗവൺമെൻറ് ഡിവി എച്ച്എസ് ധാരാളം കായികതാരങ്ങളാണ് ഇതിൽ ഒന്നും രണ്ടും, മൂന്നും നേടിയത് എന്നുള്ളത് അഭിമാന നിമിഷങ്ങളായിരുന്നു...

മുൻ കായിക അദ്ധ്യാപകൻ ശ്രീ കെ കെ പ്രതാപൻ

1985-ലെ പത്താംക്ലാസ് പാസായ കായികതാരമായിരുന്നു R സജീവൻ.സ്കൂൾ പഠനകാലത്ത് തന്നെ മികച്ച ഒരു കായികതാരം ആയിരുന്നു ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ കായിക മേളയിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട് പത്താം ക്ലാസ് പഠന ശേഷം തൃശ്ശൂർ സെൻതോമസ് കോളേജിൽ സ്പോർട്സ് ഹോസ്റ്റലിലാണ് പഠിച്ചത്. യൂണിവേഴ്സിറ്റി മീറ്റിലും ഇൻറർ വാഴ്സിറ്റി മീറ്റുകളിലു മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ സജീവനെ ഇന്ത്യൻ എയർഫോഴസ് ടീം ജോലി വാക്ദാനം നൽകി കൊണ്ടുപോകുകയായിരുന്നു. 18 വയസ്സ് തികയാൻ വേണ്ടി കാത്തുനിന്നാണ് സജീവനെ എയർഫോഴ്സ് കൊണ്ടുപോയത്. എയർഫോഴ്സിൽ അദ്ദേഹം 100 മീറ്റർ,ലോങ്ങ് ജംപ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ധാരാളം പ്രാവശ്യം ചാമ്പ്യൻ ആകുകയും പല റെക്കോഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴ് പ്രാവശ്യം ലോങ്ങ് ജമ്പ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. മികച്ച ആദ്യത്തെ 25 ഇന്ത്യൻ ലോങ് ജംബ്താരങ്ങളെ എടുത്താൽ അക്കൂട്ടത്തിൽ സജീവനും ഉൾപ്പെടുന്നു .സ്കൂളിന് എന്നും അഭിമാനം ആണ് ഈ കായിക താരം.ഇദ്ദേഹം എയർഫോഴ്സിൽ നിന്നും വന്ന ശേഷം ഈ സ്ക്കൂളിലെ കായിക താരങ്ങൾക്ക് പരിശീലനം നൽകിവരുന്നു.

ഒളിമ്പ്യൻ മനോജ് ലാൽ

1990 മുതൽ ശ്രീ.കെ.കെ പ്രതാപന്റെ ശിക്ഷണത്തിൽ നിരവധി പ്രതിഭകളെ വാർത്തെടുക്കുവാൻ ഡി.വി. എച്ച്. എസ്, എസിനു കഴിഞ്ഞു.1990 മുതൽ 2017 മെയ് 31 വരെ നമ്മുടെ സ്കൂളിലെ കായികാധ്യാപകനായി പി എസ് സി മുഖാന്തരം നിയമനം കിട്ടി വന്നത് ശ്രീ കെ.കെ പ്രതാപൻ ആണ്. അദ്ദേഹത്തിൻറെ സർവീസ് കാലം ( 27 വർഷവും )ഈ സ്കൂളിൽ മാത്രമാണ് അദ്ദേഹം ജോലി ചെയ്തത് .സ്കൂളിൻറെ കായിക പാരമ്പര്യം നിലനിർത്തുന്നതിന് അദ്ദേഹം അക്ഷീണ പ്രയത്നം ആണ് നമ്മുടെ സ്കൂളിൽ ചെയ്തത്..ചാമ്പ്യൻഷിപ്പുകൾ നിലനിർത്തുന്നതിനും കായികതാരങ്ങളുടെ ഉന്നതിക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചു.അദ്ദേഹത്തെ തേടി സംസ്ഥാന അധ്യാപക അവാർഡ് വരെ എത്തുകയുണ്ടായി ധാരാളം കായികതാരങ്ങളെ സൃഷ്ടിച്ചതിന്റെ ഫലമായി പോലീസ് ഡിപ്പാർട്ട്മെൻറ് എക്സൈസ് ,ഫയർഫോഴ്സ് ,നേവി ,ആർമി തുടങ്ങിയ ഗവൺമെൻറ്മേഖലകളിലും ഡി വി എച്ച് എസ്സ് ചാരമംഗലം സ്കൂളിലെ കായിക താരങ്ങൾ ഇന്ന് ഉദ്യോഗസ്ഥരായി ജോലിചെയ്യുന്നു.ഏറെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് ശ്രീ കെ.കെ പ്രതാപൻസാറിന്റെ ശിഷ്യനായിരുന്നു ശ്രീ കെ ജെ. മനോജ് ലാൽ പത്താംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം സെന്റ് ഡൊമിനിക്കൻ കോളേജിൽ അഡ്മിഷൻ തേടുകയും അവിടുത്തെ പരിശീലനത്തെ തുടർന്ന് 2000-ലെ സിഡ്‌നി ഒളിമ്പിക്സിൽ ഇന്ത്യെയെ പ്രതികരിക്കുകയും ചെയ്തു.സ്കൂളിനും കായികാദ്ധ്യാപകൻ എന്ന നിലയിൽ ശ്രീ പ്രതാപനും ഏറ്റവും അഭിമാന നിമിഷങ്ങൾ ആയിരുന്നു അത്.

നേട്ടങ്ങൾ അനവധി

1992 മുതൽ 2007 വരെ തുടർച്ചയായി 16 വർഷം വിദ്യാഭ്യാസ ജില്ലാ തലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ് നേടുവാൻ ഈ സ്കൂളിനു കഴിഞ്ഞു.റവന്യൂ ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 7 തവണ ഓവർ ആൾ ചാമ്പ്യൻഷിപ്പും, രണ്ടു തവണ റണ്ണർ അപ്പും ആകുവാൻ ഈ സ്കൂളിനു കഴിഞ്ഞു. ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ ആ വിഭാഗത്തിലും മൂന്നു തവണ ഓവർ ആൾ ചാമ്പ്യൻ ഷിപ്പും, പല തവണ അമച്ച്വർ മീറ്റിൽ ചാമ്പ്യൻഷിപ്പും റണ്ണർ അപ്പും നേടുവാൻ കഴിഞ്ഞു.

സംസ്ഥാന തലത്തിൽ 1991 മുതൽ 2008 വരെ 17 സ്വർണ്ണവും, 31 വെള്ളിയും, 25 വെങ്കലവും ഈ സ്കൂളിന്റെതായുണ്ട്. ദേശീയ മീറ്റിലും 4 സ്വർണ്ണവും, 3 വെള്ളിയും, 6 വെങ്കലവും നേടാൻ ഈ സ്കൂളിലെ മിടുക്കർക്കായി. ചിട്ടയായ പരിശീലനവും, കഠിന പ്രയത്നവും മാത്രമാണ്‌ സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ നേട്ടെങ്ങളെല്ലാം കൈവരിയ്ക്കാനായത്.

ബാബു എം ഡി ( ട്രിപ്പിൾ ജംബ് )ജാർഖണ്ഡ് സ്റ്റേറ്റ് പോലീസിൽ ആണ് ഇദ്ദേഹം ജോലി ചെയ്യുന്നത് റെയിൽവേ പോലീസിലെ സബ്ഇൻസ്പെക്ടർ ആണ് . ദേശീയ സ്കൂൾ കായികമേളയിൽ ഒക്കെ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്ത ഒരു മുൻ കായികതാരമാണ് ബാബു എംഡി.

1985 നു ശേഷം നാളിതുവരെ ആലപ്പുഴ ജില്ലയ്ക്ക് ഒരു സംസ്ഥാന സ്കൂൾ കായികമേളയിൽ ചാമ്പ്യൻഷിപ്പ് നേടാൻ സാധിച്ചിട്ടില്ല എന്നതും വസ്തുതയാണ്.ഒളിമ്പ്യൻ മനോജ് ലാൽ, നാഷണൽ അത്‌ലറ്റിക്ക് താരമായ ഇന്ദുലേഖ തുടങ്ങി നിരവധി പ്രശസ്തരും മാധ്യമ പ്രശസ്തി നേടാതെ കായിക രംഗത്ത് ഇന്നും തുടരുന്ന നിരവധി കായിക താരങ്ങളും, പരിശീലകരും ഈ സ്കൂളിന്റെ സംഭാവനയാണ്‌.

2017 ജൂൺ മുതൽ കായികാദ്ധ്യാപിക  രമാദേവി ജി എസ് ചുമതലയേറ്റു പ്രവർത്തിച്ചുവരുന്നു. 2017 ൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ അത് ലറ്റിക്സിനുള്ള പെൺകുട്ടികൾക്കായുള്ള ഒരു ഹോസ്റ്റലും പരിശീലകനായി ശ്രീ സാംജിയും നീയമിക്കുകയുണ്ടായി .കേരളത്തിന്റെ പല പ്രദേശങ്ങളിൽ നിന്നായി അനവധികുട്ടികൾ 2020 വരെ സ്ക്കൂളിൽ പഠിച്ച് ഈ സ്ഥാപനം പ്രയോജനപ്പെടുത്തി. കൊവി‍ഡിനെ തുടർന്ന് സർക്കാർ ഹോസ്റ്റലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു.

സംസ്ഥാന ജൂനിയർ സെപക് താക്രോ. ചാമ്പ്യൻഷിപ്പ്-2022

പതിനേഴാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ. ചാമ്പ്യൻഷിപ്പ് ഗവൺമെന്റ് ഡി വി എച്ച്എസ്എസ് സ്കൂളിൽ വെച്ച് നടത്തുന്ന 11ന് വൈകുന്നേരം പതാക ഉയർത്തൽ ഓടുകൂടി ചാമ്പ്യൻഷിപ്പിന് തുടക്കമായി 12 രാവിലെ 9 മണിക്ക് സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ആർ നാസർ ഉദ്ഘാടനം നിർവഹിച്ചു കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ. കാർത്തികേൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി ബോബൻ. സ്വാഗതം പറഞ്ഞു സംസ്ഥാന സെക്രട്ടറി കെ വി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു പിടിഎ പ്രസിഡണ്ട് പി, അക്ബർ റോട്ടറി ഇന്റർനാഷണൽ. ഗവർണർ ബാബുമോൻ. കെ സി വേണുഗോപാൽ സ്പോർട്സ് കൗൺസിൽ മെമ്പർമാരായ കെ കെ പ്രതാപൻ കെ മധുസൂദനൻ.ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം എംകെ പ്രേമകൃഷ്ണൻ.സംസ്ഥാന പ്രസിഡണ്ട് പി കെ അയ്യൂബ് സീനിയർ വൈസ് പ്രസിഡന്റ് വി എം മോഹനൻ മാസ്റ്റർ. എൻ പ്രദീപ് കുമാർ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ആലപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ പി ആനന്ദൻ നന്ദിയും പറഞ്ഞു. ടൂർണ്ണമെന്റ് ഞായറാഴ്ച സമാപിക്കും

കളിക്കൂട്ടം 2022

'കളിക്കൂട്ടം-കായിക ക്ഷമത ടെസ്റ്റു്
'കളിക്കൂട്ടം' ഉദ്ഘാടനം സ്ക്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥിയായ ഒളിംമ്പ്യൻ മനോജ് ലാൽ നിർവ്വഹിച്ചു.

ഗവ: ഡിവിഎച്ച്എസ്എസ് ചാരമംഗലം സക്കൂളിൻ്റെ സ്പോർട്സ് ക്ലബ്ബ് - 'കളിക്കൂട്ടം' 4,5 ക്ലാസുകളുടെ ഉദ്ഘാടനം സ്ക്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥിയായ ഒളിംമ്പ്യൻ മനോജ് ലാൽ നിർവ്വഹിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളേയുംകായിക ക്ഷമതയുളളവർ ആക്കുക എനേനതാണ് കളിക്കൂട്ടത്തിന്റെ ലക്ഷ്യം .ഹെഡ്മാസ്റ്റർ ശീ' ആനന്ദൻ മാഷ് അധ്യക്ഷ നായ ചടങ്ങിൽ പ്രിൻസിപ്പാൾ രശ്മി ടീച്ചർ സ്വാഗതവും, ഷീല ടീച്ചർ ജയലാൽ സാറ് ആശംസ അർപ്പിക്കുകയും രമ ടീച്ചർ നന്ദി പറയുകയുംെചയതു.തുടർന്ന് നാല് അഞ്ച് ക്ലസുകളിലെ വിദ്യാർഥികളുടെ കായിക ക്ഷമത ടെസ്റ്റു് രമ ടീച്ചർ ,ബ്രിജിത്ത് സാർ എന്നിവർ ചേർന്നു നടത്തി.

ഉപജില്ലാ കായിക മേള-2022-23

സ്പോർട്ട്സ് ഗാലറി