ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജലമാഹാത്മ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ജലമാഹാത്മ്യം

ഭൂമിയിലെ അത്ഭുത പ്രതിഭാസമാണ് ജീവൻ. ജീവനുള്ള എല്ലാത്തിലും നിലകൊള്ളുന്ന വിശിഷ്ടമായ വസ്തുവാണ് ജലം .ജീവന്റെ ഉത്ഭവം തന്നെ ജലത്തിൽ നിന്നാണ് .ഭൂമിയിലെ ജീവികളിൽ നല്ലൊരു ശതമാനവും വസിക്കുന്നത് ജലത്തിലാണ്. മനുഷ്യരുൾപ്പെടെയുള്ള ജന്തുക്കളിൽ 70 % ത്തോളം ജലാംശം ഉണ്ട് .അപ്രകാരം ജീവന് നിത്യത നൽകുന്ന അമൃതാണ് ജലം . നദി തടങ്ങളിലാണ് എല്ലാ മനുഷ്യ സംസ്കാരങ്ങളും വികാസംകൊണ്ടത് .പ്രാചീന മനുഷ്യർക്ക് ജലം ദിവ്യമായിരുന്നു. പ്രധാനമായും മൂന്ന് അവസ്ഥകളിലാണ് ജലം കാണപ്പെടുന്നത് .ഖരാവസ്ഥയിൽ മഞ്ഞായും ദ്രവകാവസ്ഥയിൽ വെള്ളമായും ,വാതകാവസ്ഥയിൽ നീരാവിയായും നിലകൊള്ളുന്നു.

ഹരിതസമൃദ്ധിയാൽ അനുഗ്രഹീതമാണ് നമ്മുടെ കേരളം ഒപ്പം ജലസമൃദ്ധിയുടെയും .കുംഭം ,മീനം മാസങ്ങളിൽ കൊടും വരൾച്ചയാണ് കാടുകളും ,കാവുകളും ,കുളങ്ങളും സംരക്ഷിച്ചു വരും വേനലിലേക്ക് ജലസമ്പത്തു കരുതിവെക്കുന്നവരായിരുന്നു കേരളീയർ .എന്നാൽ പ്രകൃതിയെ മാനിക്കാത്ത ആധുനിക മനുഷ്യർ കാടുകകളെ മൊട്ടക്കുന്നുകളാക്കി .കായലുകളും ,പാടങ്ങളും ,ചതുപ്പുകളും കോൺക്രീറ്റ് നിറച്ചു.ജലത്തിന് തങ്ങിനിൽക്കാൻ ഭൂയിൽ ഇടംകൊടുക്കാതായി വീടുമുറ്റങ്ങൾ സിമെന്റ് പൂശി വെടിപ്പാക്കുകയും ,കിണറുകൾ നികത്തുകയും ചെയ്യുന്ന നഗരജീവിത ശൈലിക്കൊപ്പം വെള്ളം പാഴാക്കുകകൂടി ചെയ്യുന്നു. ഇത് അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് .ജലസ്രോതസുകളുടെ മലിനീകരണമാണ് പരിഷ്‌കൃതകേരളം നേരിടുന്ന മറ്റൊരു ദുരന്തം .ഇന്ന് നമുക്ക് ലഭ്യമാകുന്ന കുടിവെള്ളത്തിന്റെ 99 %വും മലിനമാക്കപ്പെട്ടതാണ് .ഡ്രൈനേജ് വഴി ഒഴുക്കിവിടുന്ന മാലിന്യം ജലത്തിലെ ഓക്സിജൻ വലിച്ചെടുത്തു മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പിനു തന്നെ വിഘാതം സൃഷ്ടിക്കുന്നു .കേരളത്തിലെ മിക്ക നദികളും ഇത്തരം മലിനീകരണ ഭീഷണി നേരിടുന്നു .ഇത് നമ്മുടെ മത്സ്യ സമ്പത്തിനെ ആഴത്തിൽ മുറിവേല്പിച്ചുകൊണ്ടിരിക്കുന്നു.ഭൂമിയിലെ നീരൊഴുക്കുകൾ വികലമായാൽ മനുഷ്യകുലത്തിനുമാത്രമല്ല ജീവനുള്ള എല്ലാറ്റിനും അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും സർവ നാശത്തിൽ നിന്ന് രക്ഷനേടണമെങ്കിൽ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ ഇനിയെങ്കിലും നമ്മുടെ ജലസ്രോതസുകളെ മുറിവേൽപ്പിക്കാതിരിക്കാം

ആവണി എ എസ്
6 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം