ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/എന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കഥ

ഞാൻ കൊറോണ വൈറസ്. പേരുകേട്ട കുടുംബത്തിലെ ഒരംഗം, നിങ്ങളെ പോലെ ഈ പ്രകൃതിയിലെ ഒരു പ്രജ. ജീവികളുടെ ഉള്ളിൽ കടക്കുമ്പോൾ മാത്രമേ എനിക്ക് ജീവൻ ഉണ്ടാവൂ, പുറത്തു വന്നാൽ ഏതാനം മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും.

ഞാൻ ഉള്ളിൽ കടന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചൈനക്കാർക്ക് പനിയും, ചുമയും, തുമ്മലും ഒക്കെ തുടങ്ങി. ഇതിനിടയിൽ പുതുതായി വിരിഞ്ഞിറങ്ങിയ എന്റെ കുഞ്ഞുങ്ങൾ ചൈനക്കാരെ കീഴടക്കാൻ തുടങ്ങി, അവരിലൂടെ ലോകസഞ്ചാരം തുടങ്ങി. ലോകം പകച്ചു നിന്നു, ഗവേഷകർ തല പുകച്ചു. ഈ രോഗം ഏതു? ഇതിവിടെ നിന്നും വന്നു? ഇതിനു പ്രതിവിധി എന്ത്?

ചൈനയിൽ നിന്നും തുടങ്ങിയ യാത്ര യൂറോപ്പിൽ എത്തിയപ്പോൾ സംഭവബഹുലം ആയി, അവിടാമെല്ലാം ഞാൻ തകർത്തു തരിപ്പണം ആക്കി, ലോകത്തെ ഭരിക്കാൻ കെൽപ്പുള്ളവർ എന്ന് വീമ്പു കൊണ്ടവർ എന്റെ മുന്നിൽ മുട്ടുമടക്കി, എന്നെ അത്രത്തോളം പേടിക്കാതെ ഇരുന്ന അമേരിക്കക്കാരെ ഞാൻ ശരിക്കും ഒരു പാഠം പഠിപ്പിക്കുക ആണ് ഇപ്പോളും. പേടിക്കേണ്ടവരെ പേടിക്കുന്നത് ആണ് ബുദ്ധി.

സത്യത്തിൽ എനിക്ക് നിരാശ വന്നത് ഇന്ത്യയിൽ ആണ്. ആളുകൾ തിങ്ങി പാർക്കുന്ന ഇന്ത്യയിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാം എന്ന് കരുതിയ എനിക്ക് നല്ല പ്രതിരോധം അവർ ഉണ്ടാക്കി. ഞാൻ അവരെ കീഴടക്കാൻ നല്ലപോലെ ശ്രമിക്കുന്നുണ്ട്. അവിടെ ഉള്ള കേരളത്തിൽ നമ്മൾ ഏറെക്കുറെ തളർന്നിരിക്കുന്നു, അവർ വളരെ നല്ല രീതിയിൽ ജനങ്ങൾക് ഇടയിൽ പ്രവർത്തിച്ചു പ്രതിരോധം സൃഷ്ടിക്കുന്നു. ലോകത് തന്നെ എനിക്ക് വെല്ലുവിളി ഉണ്ടായത് ഇവിടെ മാത്രം ആണ്.

പോകുന്നതിനു മുൻപ് ഒരു കാര്യം കൂടി പറയട്ടെ. പ്രകൃതിയിലെ അവസാ വ്യവസ്ഥകളിലേക് നിങ്ങൾ കടന്നു കയാറരുത്. കുടങ്ങളിൽ ഒളിച്ചിരിക്കുന്ന നമ്മൾ അപ്പോൾ ആണ് പുറത്തു ഇറങ്ങുന്നത്. ഒരിക്കലും തമ്മിൽ കാണാൻ ഇടവര്ത്തരുതെ എന്ന് നിങ്ങൾ പ്രാർത്ഥിച്ചോളൂ...


സാനുമോൾ
3 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ