ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/ഹൈജീൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഹൈജീൻ

'ഹൈജീൻ' എന്ന ഗ്രീക്ക് പദത്തിന് സാനിറ്റേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയുടെ പേരിൽ നിന്നാണ് hygiene എന്ന വാക്ക് ഉണ്ടായിട്ടുള്ളത് അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ് എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. വ്യക്തി ശുചിത്വം ,സാമൂഹിക ശുചിത്വം ,അതേപോലെ പരിസര ശുചിത്വം എന്നിവയെല്ലാം ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം ,പരിസര ശുചിത്വം, എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ .ആരോഗ്യ ശുചിത്വ ത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം . ശക്തമായ ശുചിത്വ ശീലം അനുവർത്തിക്കേണ്ടതാണ് ഇന്നത്തെ ആവശ്യം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും,പിൻപും നന്നായി സോപ്പ് ഉപയോഗിച്ച് കൈകഴുകുക. പൊതുസ്ഥലം സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. ഇതുവഴി കൊറോണ ,ഇൻഫ്ലുവൻസ ,കോളറ മുതലായ രോഗങ്ങളെയും വൈറസുകളെ യും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ നശിപ്പിക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കുക . ചുമയ്ക്കമ്പോൾ മറ്റുള്ളവർക്ക് പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തൂവാല അല്ലെങ്കിൽ മുഖാവരണം ഉപകരിക്കും. ഉയർന്ന നിലവാരത്തിലുള്ള മാസ്ക് ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുന്നതും വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കും. ആശുപത്രി സന്ദർശനം ഒഴിവാക്കുക നഖം വെട്ടി വൃത്തിയാക്കുന്നതും രോഗാണുക്കളെ തടയും. പഴങ്ങൾ ,പച്ചക്കറികൾ ,മുളപ്പിച്ച പയറുവർഗങ്ങൾ, കടൽ മത്സ്യങ്ങൾ, മുട്ട, എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുക. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കും പുകവലിയും മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും കുറയ്ക്കുക .എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തോന്നുന്ന പക്ഷം ഒരു ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത്

അഭിരാമി ജി വി
8H ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം