ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/തിരികെ വരുമോ

Schoolwiki സംരംഭത്തിൽ നിന്ന്
തിരികെ വരുമോ

തിരികെ വരുമോ ആ കാലം
പ്രളയമില്ലാതുള്ള മഴക്കാലവും
വയലുകൾ,വരണ്ടുണങ്ങാത്ത
പുഴകൾ.നീർച്ചാലുകൾ
ഒക്കെയും നിറഞ്ഞയാക്കാലം.
ഭൂമിതൻ പരിപാലകരൊക്കെയും
എവിടെപ്പോയ് മറഞ്ഞു,
ഇനിയും സംരക്ഷണമേകിയില്ലെങ്കിൽ
ദുരന്തങ്ങൾ,രോഗങ്ങൾ മാറുകില്ല.
തിരികെ വരുമോ ആ കാലം
എന്റെ ബാല്യകാല സ്മരണക-
ളുണർത്തുമാക്കാലം
 

ഹിമ എസ് പ്രമോദ്
10A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത