ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
ദൈവത്തിൻെറ അനുഗ്രഹമാണ് പ്രകൃതി.അത് ഒരിക്കലും നശിപ്പിക്കരുത്. പണ്ടത്തെ മനുഷ്യർ പൂർണമായും പ്രകൃതിയെ ആശ്രയിച്ചായിരുന്നു ജീവിച്ചത്.അവർ പ്രകൃതിയിലെ കായ്കനികൾ ഭക്ഷിച്ചിരുന്നു. മൃഗങ്ങളുടെ തോലും മരങ്ങളുടെ ഇലയും ആണ് അവർ വസ്ത്രമാക്കിയിരുന്നത്.അവരുടെ മുഖ്യതൊഴിൽ വേട്ടയാടൽ ആയിരുന്നു. പണ്ടത്തെ മനുഷ്യർ എപ്പോഴും എന്തെങ്കിലും ജോലിയിൽ ഏർപ്പെട്ടിരുന്നു. അതിനുശേഷം അവർ വിഷമില്ലാത്ത, പ്രകൃതിയിൽ നിന്നുളള ഭക്ഷണങ്ങൾ കഴിച്ചിരുന്നു. <

രാസ കീടനാശിനികൾ ഉപയോഗിക്കാതെ, ദിവസങ്ങളോളം വെയിലിലും മഴയിലും വിയർപ്പൊഴുക്കി കർഷകർ പണി ചെയ്തിരുന്നു. കൃഷിയിൽ നിന്നുള്ള ഭക്ഷണത്തിന് പ്രതിരോധശേഷി കൂടുതലായിരിക്കും.പണ്ടത്തെ മനുഷ്യർക്ക് ഇന്നത്തെപോലെ ചെറിയ പനിയോ മറ്റ് അസുഖങ്ങളോ ഉണ്ടായിരുന്നില്ല. കാരണം അവർ നല്ല ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്.അന്നത്തെ കാലത്ത് എല്ലായിടത്തും നല്ല പച്ചപ്പ് ആയിരുന്നു. എവിടെ നോക്കിയാലും മരങ്ങൾ,വൈവിധ്യമാർന്ന പൂക്കൾ, ഓരോ കാലത്തും നാട്ടിൽ ഉണ്ടാകുന്ന ഭക്ഷ്യവിഭവങ്ങൾ ഇതെല്ലാം കാണാൻ എന്ത് മനോഹാരിത യായിരുന്നു.ഓരോ ദിവസവും പ്രകൃതി പുതുമയോടെ നിൽക്കുന്നു. ചക്ക, മാങ്ങ എന്നിവ കൊണ്ടുള്ള വിവിധ തരം വിഭവങ്ങൾ നല്ല സ്വാദാണ്.എന്നാൽ ഇന്ന് ഈ മരങ്ങൾ പോലും കാണാനില്ല. അത്രത്തോളം പ്രകൃതിയെ നശിപ്പിച്ച് മനുഷ്യർ പുരോഗമിക്കുന്നു.<

പ്രകൃതിയുടെ സൗന്ദര്യം എടുത്തുകാണിക്കുന്ന നെൽവയലുകൾ, തണ്ണീർത്തടങ്ങൾ കുന്നുകൾ, മലയോരങ്ങൾ, താഴ്‌വാരങ്ങൾ എന്നിവ നികത്തി അവിടെ ഫ്ളാറ്റുകൾ പണിതു. കാടുകൾ വെട്ടി നശിപ്പിച്ച് അവിടെ മൃഗങ്ങളുടെ സ്വാഭാവിക ഇടങ്ങൾ ഇല്ലാതാക്കി.മനുഷ്യരുടെ അവശ്യ ഘടകമായ ജലത്തിൽ മാലിന്യങ്ങൾ നിറച്ചും ജലാശയങ്ങളിലും നദികളിലും മണലൂറ്റിയു० ജലത്തെ നശിപ്പിക്കുന്നു. അതുപോലെതന്നെ ഫാക്ടറികളിൽ നിന്നുള്ള മലിന പുക അന്തരീക്ഷത്തിൽ എത്തുകയും ശ്വസിക്കുന്ന വായുവിൽ മാലിന്യം കലരുകയും ചെയ്യുന്നു .ഇത് ആഗോളതാപനത്തിനും പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നു. പണ്ടത്തെ കാലത്ത് ഇല്ലാതിരുന്ന പ്രകൃതിദുരന്തങ്ങൾ ഇന്നത്തെക്കാലത്ത് മനുഷ്യർ പ്രകൃതിയെ നശിപ്പിച്ചതിന് ഫലമായി ഉണ്ടാകുന്നു.ഏറ്റവും നല്ല ഉദാഹരണമാണ് 2018ലെ യും 2019ലെ യും പ്രകൃതി ദുരന്തമായ മഹാപ്രളയം.കേരളീയരുടെ മനസ്സിൽ ഇപ്പോഴും ഒരു പേടിസ്വപ്നമാണ് ഈ ദുരന്തം. അത് ഒരിക്കലും മറക്കില്ല. ഏതുവിധേനയും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുകയാണ്. അതിൻെറ ഫലം വലുതാണെന്ന് മനുഷ്യർ മനസ്സിലാക്കിയിട്ടില്ല.പ്രളയദുരന്തം വന്നിട്ടും മനുഷ്യർ അനുഭവത്തിൽ നിന്ന് കിട്ടിയ പാഠം മറന്നു. <

വീണ്ടും മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നു. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ അതിൻെറ ഫലം വളരെ വലുതാണ്. നമ്മൾ പ്രകൃതിയിലേക്ക് മടങ്ങി പോകേണ്ടത് അത്യാവശ്യമാണ്. നമ്മുടെ നിലനിൽപ്പിനും മറ്റുള്ളവരുടെ നിലനിൽപ്പിനും വരുംതലമുറയുടെ നിലനിൽപ്പിനു० അനിവാര്യമാണ്. അതിന് നമ്മൾ യഥാർത്ഥ പ്രകൃതിസ്നേഹികൾ ആകണം. നമുക്ക് പ്രകൃതിയോട് ഇണങ്ങി ജീവിക്കാ०. വരുംതലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിച്ച് യഥാർത്ഥ പ്രകൃതിസ്നേഹികൾ ആകാം. നമുക്ക് ഒരു നൂറ് മരം നട്ട് നമ്മുടെ പ്രകൃതിയെ തിരിച്ചു കൊണ്ടുവരാം.<

ഈ ഭൂമിയും അതിലെ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. മറ്റെല്ലാ ജീവരൂപങ്ങളു० ഈ മണ്ണിൽ ജനിച്ചു ജീവിച്ച് മണ്ണടിയും പോലെ അവർ ഉപയോഗിച്ചത് പലമടങ്ങ് ഭൂമിക്ക് തിരിച്ചു നൽകിയാണ് മടങ്ങുന്നത്.എന്നാൽ മനുഷ്യന് അതിനുള്ള ശേഷിയില്ല. ഈ ഭൂമിയിലെ വിഭവങ്ങൾ നശിപ്പിക്കപ്പെട്ടാൽ നിലനിൽപ്പ് തന്നെ ഇല്ലാതാകുന്നു. അതിനാ പ്രകൃതിയെ സംരക്ഷിക്കണം.

അഞ്ജന. ആർ
8C ഗവ എച്ച് എസ് ചിറക്കര, കൊല്ലം, ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം