ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/ശുചിത്വബോധവും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വബോധവും മനുഷ്യനും
മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിൽ കലഹിച്ചു കൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തിൽ ശുചിത്വം എന്നത് ജീവജാലങ്ങളുടെ നിലനിൽപ്പിന് നേരെ വാളോങ്ങി നിൽക്കുന്ന സത്യമായി തീർന്നിരിക്കുന്നു. ശുചിത്വത്തിൻ്റെ അനിവാര്യത തിരിച്ചറിയുന്ന ദിവസങ്ങളിലൂടെയാണ് ലോകം ഇന്ന് കടന്നു പോകുന്നത്. വ്യക്തി ശുചിത്വവും ഒപ്പം പരിസര ശുചിത്വവും തോളോടുതോൾ ചേർന്ന് നീങ്ങുമ്പോൾ മാത്രമെ ശുചിത്വ സുന്ദരമായ ഒരു നവലോകം കെട്ടിപ്പടുക്കാൻ നമുക്കാവൂ. ലോകത്തു തന്നെ ഏറ്റവും നന്നായി വ്യക്തി ശുചിത്വം പാലിക്കുന്നവരാണ് നാം എന്ന് അഹങ്കരിച്ചിരുന്ന മലയാളികൾ പോലും നമുക്ക് ഭീഷണിയായി മാറിയ കൊ വിഡ്- 19 എന്ന ഭീകരൻ്റെ വെല്ലുവിളിയെ അതിജീവിക്കാൻ ഇടയ്ക്കിടെയുള്ള കൈ കഴുകൽ നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റിക്കഴിഞ്ഞു. ശുചിത്വമുള്ള ഒരു മനസിലേ നന്മയുള്ള ഒരു മനസ്സുണ്ടാകൂ.

വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും അനിവാര്യമാണ്. പല മഹാമാരികളെയും തടഞ്ഞു നിർത്താൻ ശുചിത്വം പാലിക്കുക വഴി നമുക്ക് കഴിയും. ശുചിത്വം പാലിക്കേണ്ടതിൻ്റെ ആവശ്യകത നാം തിരിച്ചറിഞ്ഞിട്ട് കാലങ്ങളായി. സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും നാം നിരന്തരം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. വിദ്യാലയങ്ങളിൽ നിന്നു തന്നെ ശുചിത്വത്തിൻ്റെ ആദ്യ പാഠങ്ങൾ നാം പുതു തലമുറയ്ക്ക് പകർന്നു നൽകുന്നു. വിവരവിനിമയ സാങ്കേതിക വിദ്യ ലോകത്തെ നമ്മുടെ വിരൽത്തുമ്പിലെത്തിക്കുമ്പോൾ നാം പുലർത്തേണ്ട മറ്റൊന്നാണ് വിവര ശുചിത്വം. തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുമ്പോൾ നാം നമ്മുടെ സമൂഹത്തെത്തന്നെ വഴിതെറ്റിക്കുകയാണ്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, വിവര ശുചിത്വം എന്നിവ നമുക്ക് ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റാം.

നന്ദന ജയകുമാർ
6 C ജി.എച്ച്.എസ്.ചിറക്കര
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം