ഗവ .യു .പി .എസ് .ഉഴുവ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

കുട്ടികൾക്ക് ഏറ്റവും പ്രയാസമേറിയ ഒരു വിഷയമാണ് ഗണിതം. അതിനാൽ തന്നെ കുട്ടികളെ സംബന്ധിച്ച് ഏറ്റവും താല്പര്യം കുറഞ്ഞ ഒരു വിഷയവുമാണ് ഗണിതം. അടിസ്ഥാന ആശയങ്ങൾ ആർജ്ജിക്കുന്നതിലെ പോരായ്മയാണ് ഇതിനൊരു പ്രധാന കാരണം.

കുട്ടികളിൽ ഗണിതത്തോട് താല്പര്യം വളർത്തിയെടുക്കുക എന്നതാണ് ഗണിത ക്ലബിന്റെ പ്രധാന ലക്ഷ്യം. ഗണിതത്തിന്റെ സൗന്ദര്യം കുട്ടികൾക്ക് മനസിലാക്കിക്കൊടുന്ന

വിവിധ പ്രവർത്തനങ്ങൾ, വിവിധ ഗണിത പാറ്റേണുകൾ പരിചയപ്പെടുത്തൽ , ഗണിത ശാസ്ത്രജ്ഞൻമാരെക്കുറിച്ച് കൂടുതൽ അറിവ് നേടൽ, ഭാരതീയരും കേരളീയരുമായ ഗണിത ശാസ്ത്രജ്ഞൻമാരെക്കുറിച്ച് കൂടുതൽ അറിവ് നേടൽ, ഗണിത ക്വിസ് ഇങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടത്തിവരുന്നു.

എല്ലാ ക്ലാസുകളിൽ നിന്നും ഗണിതത്തോട് താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിക്കുന്നത് .

ഗണിത അദ്ധ്യാപകന്റെ മേൽനോട്ടത്തിലാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തുക, ക്ലബ്ബിന് ഒരു ലീഡർ ഉണ്ടായിരിക്കും. പ്രവർത്തനങ്ങൾ തീരുമാനിച്ച് സ്ക്കൂളിലെ LP UP വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കായുമായാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. രണ്ടാഴ്ചയിലൊരിക്കൽ ക്ലബ്ബ് യോഗം കൂടി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കും. നേരത്തേ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. ഗണിത ശാസ്ത്രമേള സ്ക്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും സബ് ജില്ലാ തലത്തിൽ മികച്ച രീതിയിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. സബ് ജില്ലാ , ജില്ലാതലത്തിൽ മികച്ച വിജയങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്.

മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ഹേമന്ത് വിക്ടേഴ്സ് ചാനലിൽ ഗണിതപ്രവർത്തനം അവതരിപ്പിക്കുന്നു.
ഗൗതം.ജി.ഗിരീഷ്

സ്ഥലം അളന്നു തിട്ടപ്പെടുത്തൽ ക്ലാസ്സ് നയിക്കുന്നത് പൂർവ്വ വിദ്യാർത്ഥി കൂടിയായ ടി.പി. അനിൽകുമാർ

ഗണിതലാബിൽ വ്യാപ്തവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ