ഗവ .യു .പി .എസ് .ഉഴുവ / നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്

നല്ല പാഠം പ്രവർത്തനങ്ങൾ

കോവിഡ് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നല്ലപാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുവേണ്ടിയുള്ള മാസ്ക്ക് നിർമ്മാണം സംഘടിപ്പിച്ചു.

തുടർന്ന് രക്ഷിതാക്കൾക്കായി മാജിക് ഓഫ് മൈൻഡ് പവർ എന്ന വിഷയത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ . P. R. Reji sir നടത്തിയ ക്ലാസ്സ് വളരെ ശ്രദ്ധേയമായിരുന്നു .

നല്ല പാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഓരോ ദിനാചരണങ്ങളും വളരെ മികച്ച രീതിയിൽ നടത്തിപ്പോരുന്നു.

സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള പലവിധ ലേഖനങ്ങൾ കുട്ടികൾ നല്ലപാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്നു. ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് സ്കൂളിൽ പ്രദർശിപ്പിക്കാറുണ്ട്.


ഓണഭക്ഷ്യക്കിറ്റു വിതരണം

നല്ല പാഠത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് നിർധനരായവർക്ക് ഓണഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.

വയോജന പീഢന വിരുദ്ധ ദിനാചരണം

വയോജന പീഢന വിരുദ്ധ ദിനാചരണത്തോടനുബന്ധ്ച്ച് വയോജനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ തങ്ങളുടെ മുത്തച്ഛൻ, മുത്തശ്ശിമാരെ ആദരിച്ചു.

കുട്ടികൾ തങ്ങളുടെ മുത്തച്ഛൻ, മുത്തശ്ശിമാരെ ആദരിക്കുന്നു


കുട്ടനാടിനൊരു കൈത്താങ്ങ്

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടനാടിനൊരു കൈത്താങ്ങുമായി നല്ലപാഠത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച സാധനങ്ങൾ

കുട്ടനാടിനൊരു കൈത്താങ്ങ്


നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും, വില്പനയും ക്രിസ്തുമസ് കാർണിവലും

നിർധനരായ രോഗികൾക്ക് മരുന്ന് വാങ്ങുന്നതിനും മറ്റുമുള്ള ചികിത്സാ സഹായഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും, വില്പനയും, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് കാർണിവലും സംഘടിപ്പിച്ചു. നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനത്തിന്റെ ഭാഗമായി തനതു നാടൻ വിഭവങ്ങൾ കുട്ടികൾ അവരവരുടെ വീടുകളിൽനിന്നും തയ്യാറാക്കികൊണ്ടുവന്ന് പ്രദർശിപ്പിക്കുകുയും വില്കുകയും ചെയ്തു. അതോടൊപ്പം അവരുടെ നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പതിപ്പുകളും തയ്യാറാക്കി.

ക്രിസ്തുമസ് കാർണിവലിൽ കുട്ടികൾ തയ്യാറാക്കിയ ക്രിസ്തുമസ് കാർഡുകൾ, നക്ഷത്ര വിളക്കുകൾ, ക്രിസ്തുമസ് അലങ്കാരങ്ങൾ, ക്രിസ്തുമസ് സമ്മാനങ്ങൾ എന്നിവ പ്രദർശിപ്പിക്കുകുയും വില്കുകയും ചെയ്തു.

ഇതുവഴി സ്വരൂപിച്ച തുക രണ്ടു നിർധന രോഗികൾക്ക് സഹായമായി കൈമാറി.

നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും, വില്പനയും


ക്രിസ്തുമസ് കാർണിവൽ


ഓട്ടോഡ്രൈവർമാർക്ക് ലൈബ്രറി പുസ്തക വിതരണം

ശിശുദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ ശിശുദിനറാലിയുടെ ഭാഗമായി കുട്ടിചാച്ചാജിയുടെ നേതൃത്വത്തിൽ സ്കൂളിനു തൊട്ടടുത്തുള്ള ഓട്ടോസ്റ്റാന്റിലെത്തി ഓട്ടോഡ്രൈവർമാർക്ക് സ്കൂൾലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. പൊതുജനങ്ങളിൽ വായനാശീലം വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.വായിച്ചു തീരുന്ന പുസ്തകങ്ങൾക്ക് പകരമായി വേറെ പുസ്തകങ്ങൾ സ്കൂൾലൈബ്രറിയിൽനിന്നും വിതരണം ചെയ്യും.

ഓട്ടോഡ്രൈവർമാർക്ക് ലൈബ്രറി പുസ്തക വിതരണം

നല്ല പാഠം ക്ലബ്ബ്


റോഡു സുരക്ഷാ ബോധവത്കരണ ക്ലാസ്സ്

വർദ്ധിച്ചു വരുന്ന റോഡപകടങ്ങളെക്കുറിച്ചും അവ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള റോഡു സുരക്ഷാ മാ‍ർഗ്ഗങ്ങളെക്കുറിച്ചും കുട്ടികൾക്കായി പട്ടണക്കാട് എസ്.സി.വി.ഹയർസെക്കന്ഡറി സ്കൂളിലെ എസ്.പി.സി.കേഡറ്റുകൾ റോഡു സുരക്ഷാ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.